video
play-sharp-fill

മുളന്തുരുത്തിയിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ ഒരു പ്രതി കൂടി പിടിയിൽ: പിടിയിലായത് തൊണ്ടിമുതൽ വിൽക്കാൻ സഹായിച്ചയാൾ: ഇതോടെ കേസിലെ അഞ്ചു പ്രതികളും പിടിയിലായി; പ്രതികളെ പിടികൂടിയത് കോട്ടയം റെയിൽവേ പൊലീസ് സ്‌ക്വാഡ്

മുളന്തുരുത്തിയിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ ഒരു പ്രതി കൂടി പിടിയിൽ: പിടിയിലായത് തൊണ്ടിമുതൽ വിൽക്കാൻ സഹായിച്ചയാൾ: ഇതോടെ കേസിലെ അഞ്ചു പ്രതികളും പിടിയിലായി; പ്രതികളെ പിടികൂടിയത് കോട്ടയം റെയിൽവേ പൊലീസ് സ്‌ക്വാഡ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: മുളന്തുരുത്തിയിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച കവർച്ച നടത്തിയ ശേഷം രക്ഷപ്പെട്ട കേസിലെ ഒരു പ്രതി കൂടി പിടിയിലായി. ട്രെയിനിൽ കവർച്ച നടത്തിയ ശേഷം രക്ഷപെട്ട പ്രതിയുടെ പക്കൽ നിന്നും തൊണ്ടു മുതൽ വാങ്ങി വിൽക്കാൻ സഹായിച്ചയാളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ തൊണ്ടു മുതൽ വിൽക്കാൻ സഹായിച്ച കേസിലെ പ്രതിയായ വർക്കല അയിരൂർ ശ്രീനിലയത്തിൽ അച്ചു ശ്രീകുമാറി(20)നെയാണ് റെയിൽ പൊലീസ് സംഘം പിടികൂടിയത്.

മുഖ്യപ്രതി ബാബുക്കുട്ടന്റെ സഹായികളായ വർക്കല പനനിൽക്കുംവിള വീട്ടിൽ പ്രദീപ് (അപ്പി – 37) , ഒലിപ്പ് വിള വീട്ടിൽ മുത്തു (20) പിതാവ് സുരേഷ് (49) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 28 ന് മുളന്തുരുത്തിയിൽ ഓടുന്ന ട്രെയിനിൽ വച്ചാണ് യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്. മുളന്തുരുത്തിയിൽ വച്ചാണ് യുവതിയെ ബാബുക്കുട്ടൻ ഓടുന്ന ട്രെയിനിനുള്ളിൽ വച്ച് ആക്രമിച്ച് സ്വർണവും പണവും കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ഇയാൾ ട്രെയിനുള്ളിൽ നിന്നും ചാടി രക്ഷപെടുകയും ചെയ്തിരുന്നു.ഇവിടെ നിന്നും രക്ഷപെട്ട പ്രതിയായ ബാബുക്കുട്ടൻ വർക്കലയിലാണ് എത്തിയത്.

റെയിൽവേ എസ്.പി എസ്.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എറണാകുളം ഡിവൈ.എസ്.പി കെ.എസ് പ്രശാന്ത്, ഇൻസ്‌പെക്ടർ ക്രിസ്പിൻ സാം, എസ്.ഐ അഭിലാഷ്, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ കോട്ടയം എസ്.ഐ അരുൺ നാരായൺ, എസ്.ഐ കുര്യൻ, എ.എസ്.ഐമാരായ സിജോ രവീന്ദ്രൻ, സുരേഷ് കുമാർ, മുരളി എന്നിവരാണ് ഉണ്ടായിരുന്നത്. കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.