play-sharp-fill
ഒരു വശത്ത് റെയ്ഡ്, മറുവശത്ത് യൂത്ത് ലീഗിന്‍റെ പ്രതിഷേധം ; ആര്‍ ടി ഓഫീസില്‍ സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ;പരിശോധന നടത്തുന്നതിനിടെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മറുവശത്ത്

ഒരു വശത്ത് റെയ്ഡ്, മറുവശത്ത് യൂത്ത് ലീഗിന്‍റെ പ്രതിഷേധം ; ആര്‍ ടി ഓഫീസില്‍ സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ;പരിശോധന നടത്തുന്നതിനിടെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മറുവശത്ത്

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം ആർ ടി ഓഫീസിനെ സംബന്ധിച്ചടുത്തോളം ഇന്ന് സംഭവബഹുലമായ ദിവസമായിരുന്നു. ഒരു വശത്ത് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധന നടന്നപ്പോൾ, മറുവശത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധവും അരങ്ങേറി. രണ്ടിനും രണ്ട് കാരണമായിരുന്നു എന്നതാണ് മറ്റൊരു കാര്യം. വാഹനനികുതി അടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെങ്കിൽ, ആര്‍ സി ബുക്കും ലൈസന്‍സും വിതരണം ചെയ്യുന്നത് വൈകുന്നതിനെതിരെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തിയത്.

മലപ്പുറം ആര്‍ ടി ഓഫീസില്‍ സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വാഹനങ്ങളുടെ നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. തിരൂര്‍ സബ് ആര്‍ ടി ഓഫീസ് ഉൾപ്പടെയുള്ള ചില ഓഫീസുകളില്‍ വാഹനനികുതി അടക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടയിലാണ് പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആര്‍ ടി ഓഫീസിലെത്തിയത്. ആര്‍ സി ബുക്കും ലൈസന്‍സും വിതരണം ചെയ്യുന്നത് വൈകുന്നതിനെതിരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ ആര്‍ ടി ഓഫീസ് ഉപരോധിച്ചു കൊണ്ട് പ്രതിഷേധിച്ചത്. പിന്നീട് പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.