പി എസ് സി പരീക്ഷയില്‍ ബയോമെട്രിക് പരിശോധന ഉണ്ടെന്ന കാര്യം അറിഞ്ഞില്ല; ഹാള്‍ ടിക്കറ്റുമായി ഇറങ്ങിയോടിയത് ഇൻവിജിലേറ്റര്‍ പരിശോധനയ്ക്ക് അടുത്തെത്തിയപ്പോള്‍; സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ടത് സഹോദരന്റെ ബൈക്കില്‍; ആള്‍മാറാട്ട കേസില്‍ പ്രതികള്‍ കീഴടങ്ങി ; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കുമെന്ന് പൊലീസ്

പി എസ് സി പരീക്ഷയില്‍ ബയോമെട്രിക് പരിശോധന ഉണ്ടെന്ന കാര്യം അറിഞ്ഞില്ല; ഹാള്‍ ടിക്കറ്റുമായി ഇറങ്ങിയോടിയത് ഇൻവിജിലേറ്റര്‍ പരിശോധനയ്ക്ക് അടുത്തെത്തിയപ്പോള്‍; സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ടത് സഹോദരന്റെ ബൈക്കില്‍; ആള്‍മാറാട്ട കേസില്‍ പ്രതികള്‍ കീഴടങ്ങി ; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പി എസ് സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കുമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. മുഖ്യപ്രതിയായ അമല്‍ജിത്തിന് വേണ്ടി സഹോദരൻ അഖില്‍ ജിത്താണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൂജപ്പുര പൊലീസ് ഇവരെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നല്‍കും. അമല്‍ജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖില്‍ ജിത്താണെന്നാണ് പൊലീസിന് കൂടുതല്‍ സംശയം തോന്നിയത് ഇരുവരും ഒളിവില്‍ പോയതാണ്്. ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പി.എസ്.സി പരീക്ഷയ്ക്കിടെയാണ് ആള്‍മാറാട്ടശ്രമം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 7.45 മുതല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളില്‍ നിന്ന് ഓടിപ്പോയത്. ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോള്‍ ആറാം നമ്ബർ മുറിയിലിരുന്ന ഉദ്യോഗാർത്ഥി ഹാള്‍ടിക്കറ്റുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു.

പ്രാഥമിക പരീക്ഷയില്‍ 55.44 മാർക്കിനു മുകളില്‍ നേടിയവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് അവസരം ലഭിച്ചത്. ഇത്രയും മാർക്ക് വാങ്ങിയ അമല്‍ജിത്ത് മെയിൻ പരീക്ഷയ്ക്ക് മറ്റൊരാളെ എത്തിച്ച്‌ പരീക്ഷയെഴുതേണ്ട കാര്യമില്ലെന്നാണ് നിഗമനം. പ്രാഥമിക പരീക്ഷയിലും ഇയാള്‍ ആള്‍മാറാട്ടത്തിലൂടെയാണോ വിജയിച്ചതെന്നാണ് അന്വേഷിക്കുന്നത്.സ്‌കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

അഖില്‍ജിത്ത് പരീക്ഷാ ഹാളില്‍ കടന്നപ്പോള്‍ ജേഷ്ഠൻ അമല്‍ജിത്ത് പരീക്ഷാ സെന്ററിനു പുറത്ത് ബൈക്കില്‍ കാത്തുനിന്നു. ഹാള്‍ടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ട്. ഈ പരീക്ഷ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബയോമെട്രിക് പരിശോധനയും പിഎസ്‌സി ആരംഭിച്ചിരുന്നു. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്.

ബയോമെട്രിക് പരിശോധനയ്ക്ക് ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോള്‍ അഖില്‍ജിത്ത് ഇറങ്ങി ഓടി. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിഎസ്‌സി അധികൃതർ പൂജപ്പുര പൊലീസില്‍ പരാതി നല്‍കി. ഹാള്‍ ടിക്കറ്റ് നമ്ബരിലൂടെ പരീക്ഷ എഴുതേണ്ട ആളുടെ വിലാസം പൊലീസ് കണ്ടെത്തി. ഇരുവരും ഒളിവിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതിയില്‍ കീഴടങ്ങിയത്. വിശദമായ അന്വേഷണത്തിനു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

അമല്‍ജിത്തിന്റെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരൻ അഖില്‍ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. അമല്‍ ജിത്തും അഖില്‍ ജിത്തും ചേർന്നാണ് പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖില്‍ ജിത്തിന് ഇതിന് മുമ്ബ് പൊലീസ്, ഫയർഫോഴ്‌സ് എഴുത്തുപരീക്ഷകള്‍ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയില്‍ പിന്തള്ളപ്പെട്ടിരുന്നു.