
ന്യൂഡൽഹി: ബി.ജെ.പിക്കെതിരായ പ്രസ്താവനയിൽ യുടേണടിച്ച് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ആർ.എസ്.എസ് നേതൃത്വം ഇടപ്പെട്ടാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന തിരുത്തിച്ചതെന്നാണ് സൂചന.
തെരഞ്ഞെടുപ്പിലെ മോശം പ്രകടനം ബി.ജെ.പി നേതാക്കളുടെ അഹങ്കാരകൊണ്ട് ഉണ്ടായതെന്നാണ് ഇന്ദ്രേഷ് കുമാർ പറഞ്ഞത്.
എന്നാൽ, സംഭവം വിവാദമായതോടെ വെള്ളിയാഴ്ച പ്രതികരണത്തിൽ യൂടേണടിച്ച് ബി.ജെ.പിയെ പുകഴ്ത്തി പ്രസ്താവന നടത്തുകയായിരുന്നു. രാമനെ എതിർത്തവരാണ് ഇപ്പോൾ അധികാരത്തിൽ നിന്നും പുറത്ത് പോയിരിക്കുന്നതെന്നാണ് ഇന്ദ്രേഷ് കുമാറിന്റെ പുതിയ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങൾക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹത്തിന് മൂന്നാമതും സർക്കാർ രുപീകരിക്കാൻ കഴിഞ്ഞതെന്നും ഇന്ദ്രഷ് കുമാർ പറഞ്ഞു.
രാവെന്നോ പകലെന്നോ ഇല്ലാതെ എല്ലാ ദിവസവും രാജ്യത്തിനായി പ്രവർത്തിക്കുന്നയാളാണ് മോദി. കൂടുതൽ നേട്ടങ്ങൾ മോദി സ്വന്തമാക്കുമെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.