video
play-sharp-fill

പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലേയ്ക്ക്; തിളങ്ങി ആര്‍ ആര്‍ ആര്‍;  ബെസ്റ്റ് ഒറിജിനല്‍ സോംഗ് പുരസ്‌കാരം ‘നാട്ടു നാട്ടുവിന്’

പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലേയ്ക്ക്; തിളങ്ങി ആര്‍ ആര്‍ ആര്‍; ബെസ്റ്റ് ഒറിജിനല്‍ സോംഗ് പുരസ്‌കാരം ‘നാട്ടു നാട്ടുവിന്’

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തി.

തെന്നിന്ത്യന്‍ ചിത്രം ആര്‍ ആര്‍ ആറിലൂടെയാണ് പുരസ്കാരം ഇന്ത്യയിലെത്തിയത്.ബെസ്റ്റ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു എന്ന പാട്ട് പുരസ്കാരം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം എം കീരവാണിയാണ് സംഗീതമൊരുക്കിയത്.
ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന 80ാമത് ഗോള്‍ഡഴ ഗ്ളോബ് പുരസ്കാര ചടങ്ങില്‍ ബെസ് ഒറിജിനല്‍ സോംഗിനുള്ള പുരസ്കാരം എം എം കീരവാണിയാണ് ഏറ്റുവാങ്ങിയത്.

കീരവാണിയുടെ മകന്‍ കാല ഭൈരവ, രാഹുല്‍ സിപ്ളിംഗുഞ്ച് എന്നിവര്‍ ചേര്‍ന്നായിരുന്നു നാട്ടു നാട്ടു എന്ന സൂപ്പര്‍ഹിറ്റ് പാട്ടുപാടിയത്.

2009ല്‍ സ്ളം ടോഗ് മില്യണര്‍ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്മാനായിരുന്നു ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം ഇതിനുമുന്‍പ് ഇന്ത്യയില്‍ എത്തിച്ചത്. എന്നാല്‍ പൂര്‍ണമായും പ്രാദേശിക ഭാഷയിലുള്ള ഇന്ത്യന്‍ സിനിമയ്ക്ക് ഗോള്‍ഡന്‍ ഗ്ളോബ് ലഭിക്കുന്നത് ആര്‍ ആര്‍ ആറിലൂടെയാണ്.

പ്രശസ്ത ഗായകരായ ടെയ്‌ലര്‍ സ്വിഫ്റ്റ്, ലേഡി ഗാഗ തുടങ്ങിയവരോട് മത്സരിച്ചാണ് കീരവാണി പുരസ്കാരം നേടിയത്. മികച്ച അന്യഭാഷാ ചിത്രത്തിന്റെ വിഭാഗത്തിലും ആര്‍ ആര്‍ ആര്‍ ഗോള്‍ഡന്‍ ഗ്ളോബ് പുരസ്‌കാരത്തിനായി മത്സരിക്കുകയാണ്.

ജര്‍മ്മനിയുടെ ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്, അര്‍ജന്റീനയുടെ അര്‍ജന്റീന 1985, ബെല്‍ജിയത്തിന്റെ ക്ലോസ്, ദക്ഷിണ കൊറിയയുടെ ഡിസിഷന്‍ ടു ലീവ് എന്നിവയ്‌ക്കെതിരെയാണ് ആര്‍ ആര്‍ ആര്‍ മത്സരം നേരിടുന്നത്.