‘ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്‍റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ട’; മന്ത്രി റോഷി അഗസ്റ്റിന്‍

Spread the love

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

video
play-sharp-fill

ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സജി ചെറിയാനെ ന്യായീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻരംഗത്തെത്തി.

പ്രശ്നം താല്‍ക്കാലികം മാത്രമാണ്. മണിപ്പൂരില്‍ നടന്നത് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരുന്നില്‍ പങ്കെടുത്തവര്‍ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നുവെന്നാണ് സജി ചെറിയാൻ പറഞ്ഞതെന്നും അബ്ദു റഹിമാൻ വിശദീകരിച്ചു. സജി ചെറിയാന്‍റെ പരാമര്‍ശം സംബന്ധിച്ച്‌. മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎന്‍വാസവന്‍റെ പ്രകികരണം .

മണിപ്പൂരില്‍ കൂട്ടക്കൊല നടത്തിയിട്ട് തലോടിയിട്ട് എന്ത് കാര്യം. ബീ ജെ പി ദേശീയ തലത്തില്‍ സ്വീകരിക്കുന്നത് ന്യൂനപക്ഷ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.