
സ്വന്തം ലേഖകൻ
കൊച്ചി : ദൃശ്യം’ താരം റോഷൻ ബഷീർ വിവാഹിതനാവുന്നു. ഓഗസ്റ്റ് അഞ്ചിനാണ് താരത്തിന്റെ വിവാഹം.
സാമൂഹ്യമാധ്യമത്തിലൂടെ റോഷൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എൽ എൽബി ബിരുദധാരിയായ ഫർസാനയാണ് വധു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബന്ധു കൂടിയാണ് ഫർസാന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹം വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണെന്ന് റോഷൻ പറഞ്ഞു. നടൻ കലന്തൻ ബഷീറിന്റെ മകനായ റോഷൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ റോഷൻ ബഷീർ ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായത്.
തെലുങ്കിലും തമിഴിലും ദൃശ്യത്തിൽ അഭിനയിച്ച റോഷൻ ബഷീർ വിജയ്‌യുടെ ഭൈരവ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.