video
play-sharp-fill
റോജോയുടേയും റെഞ്ചിയുടേയും ഡിഎൻഎ പരിശോധന ഇന്ന് ; കൂടുതൽ തെളിവുകൾ തേടി പോലീസ്

റോജോയുടേയും റെഞ്ചിയുടേയും ഡിഎൻഎ പരിശോധന ഇന്ന് ; കൂടുതൽ തെളിവുകൾ തേടി പോലീസ്

സ്വന്തം ലേഖിക

വടകര : കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് റോജോയുടെയും റെഞ്ചിയുടെയും ഡിഎൻഎ പരിശോധന ഇന്ന് നടക്കും. കല്ലറയിൽ നിന്ന് ശേഖരിച്ച ശരീരാവശിഷ്ടങ്ങൾ കുടുംബാംഗങ്ങളുടേത് തന്നെയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഡിഎൻഎ പരിശോധന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്.

റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കൽ പൂർത്തിയായി. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂർ സമയമെടുത്താണ് അന്വേഷണ സംഘം ഇരുവരിൽ നിന്നും മൊഴി എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും മക്കളായ റോജോക്കും റെഞ്ചിക്കും തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരൻ റോയി തോമസിന്റെയും മരണത്തിൽ തോന്നിയ സംശയമാണ് പരാതിയായി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. ഈ പരാതിയിലുള്ള അന്വേഷണമാണ് കൂടത്തായിയിലെ കൂട്ടമരണത്തിന്റെ ചുരുളഴിച്ചത്. മൊഴി നൽകാൻ പരാതിക്കാരനായ റോജോ അമേരിക്കയിൽ നിന്ന് നേരിട്ടെത്തി.

അതേസമയം, ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും. എൻഐടിക്ക് സമീപം തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതി ജോളിയുടെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനാവുമെന്നാണ് സൂചന. ജോളിക്കൊപ്പം യുവതി എൻഐടിക്ക് സമീപം നിൽക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. യുവതി ചെന്നൈയിലാണെന്നാണ് സൂചന. പ്രതികളെ തെളിവെടുക്കാൻ ഇന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയേക്കും.