
മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ വെടിവയ്പ്പ്.നാലു തവണ വെടിയൊച്ച കേട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ മുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്.
ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആർക്കും പരുക്കില്ല. സംഭവം നടക്കുമ്പോൾ രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നില്ല. വീട്ടു ജോലിക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.വീടിന്റെ ഭിത്തിയിലാണ് വെടിവച്ചത്.
പ്രദേശത്ത് സുരക്ഷ ശക്തമാക്കി. രോഹിത് ഷെട്ടിയിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ജുഹുവിലെ ഷെട്ടി ടവേഴ്സ് എന്ന 10 നില കെട്ടിടത്തിലാണ് രോഹിത് ഷെട്ടി താമസിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫൊറൻസിക് സംഘം സ്ഥലത്തെത്തി. സിസിടിവികളും പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സംഭവത്തിൽ രോഹിത് ഷെട്ടി പ്രതികരിച്ചിട്ടില്ല.



