
യാത്ര തുടങ്ങിയ അഞ്ച് മണിക്ക് ഉദ്യോഗസ്ഥരെത്തി; പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി പിഴയിടലും; മുന്നോട്ടു വെച്ചകാല്‍ പിന്നോട്ടില്ലെന്ന് ബസ് ഉടമയും; കോടതിയോടുള്ള വെല്ലുവിളിയാണ് ഉദ്യോഗസ്ഥരുടേതെന്ന് റോബിൻ ഗിരീഷ്; വിവിധ കേന്ദ്രങ്ങളിലായി ബസിന് വൻ സ്വീകരണം; മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ചുള്ള യാത്ര തുടര്‍ന്ന് റോബിൻ ബസ്….!
പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ചുള്ള യാത്ര തുടര്‍ന്ന് റോബിൻ ബസ്.
പത്തനംതിട്ടയില്‍ നിന്നും ബസ് യാത്ര തുടങ്ങിയ ശേഷം വിവിധ കേന്ദ്രങ്ങളലായി ബസിന് സ്വീകരണവും ലഭിക്കുന്നുണ്ട്.
ഈരാറ്റുപേട്ടയില്‍ അടക്കം വലിയ സ്വീകരണമാണ് ബസിന് കിട്ടിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബസിന്റെ യാത്ര തുടങ്ങിയത്.
പുലര്‍ച്ചെ തന്നെ എത്തിയ എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു പരിശോധന നടത്തുകയും ചെയ്തു. കോയമ്ബത്തൂരിലേക്കാണ് ബസിന്റെ യാത്ര.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വീസ് ആരംഭിച്ച് 100 മീറ്റര്‍ പിന്നിട്ടതോടെ പൊലീസിനോടൊപ്പമെത്തി എംവിഡി. ഉദ്യോഗസ്ഥര്‍ ബസ് തടയുകയായിരുന്നു. തുടര്‍ന്ന് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയുമിട്ടു.
അതേസമയം, എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. ഇതോടെ പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയായിരുന്നു.
വാഹനത്തിനെതിരെ നേരത്തെ രണ്ട് കേസുകളുണ്ടെന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. കോടതി വിധി പ്രകാരം പ്രീ ബുക്കിങ് നടത്തിയ യാത്രക്കാരെ മാത്രം അനുവദിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയതാണ്.
എന്നാല്‍, വാഹനത്തില്‍ ഇന്ന് കയറിയ യാത്രക്കാരുണ്ട്. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിട്ടതിന് ശേഷമാണ് വാഹനം വിട്ട് നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
‘എന്നാല്‍, കോടതിയോടുള്ള വെല്ലുവിളിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് ആരോപിച്ചു.