
ശക്‌തമായ കാറ്റിലും മഴയിലും കഞ്ഞിക്കുഴി മേഖലയില്‍ മോഷ്‌ടാക്കളുടെ വിളയാട്ടം; മരം വീണ് പ്രദേശത്തെ വൈദ്യുതിബന്ധം നിലച്ചതോടെ നിരവധി വീടുകളിൽ കള്ളൻ കയറി
കോട്ടയം: ശക്‌തമായ കാറ്റും മഴയും.കോളടിച്ചത് കള്ളന്മാർക്ക്. കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങിയതിനു പിന്നാലെ കഞ്ഞിക്കുഴി മേഖലയില്‍ മോഷ്‌ടാക്കളുടെ വിളയാട്ടം.
കഴിഞ്ഞ ദിവസം രാത്രി കഞ്ഞിക്കുഴിയില്‍ മരം വീണ് പ്രദേശത്തെ വൈദ്യൂതിബന്ധം നിലച്ചിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തെ നിരവധി വീടുകളില്‍ മോഷണം ലക്ഷ്യമിട്ട് കള്ളന്മാര്‍ എത്തി.
കഞ്ഞിക്കുഴി ശാന്തിസ്‌ഥാന്‍, പൗവത്ത് റോഡ് എന്നിവിടങ്ങളിലാണ് രാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമായി കള്ളന്മാര്‍ എത്തിയത്. വീടുകളില്‍ മോഷണം നടത്താനെത്തിയ കള്ളന്മാര്‍ ശബ്‌ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ സ്‌ഥലം വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ 1.10 നാണ് ശാന്തിസ്‌ഥാന്‍ പ്രദേശത്തെ ഒരു വീട്ടില്‍ മോഷ്‌ടാവ് എത്തിയത്. ഇയാള്‍ വീടിന്റെ സമീപത്ത് എത്തി ജനല്‍ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. ബഹളം കേട്ടതോടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ ഇയാള്‍ സ്‌ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.
ശേഷം മൂന്നോടെ മറ്റൊരു വീടിന്റെ ജനല്‍ ചില്ല് തകര്‍ക്കുകയും, വാതിലിന്റെ കുറ്റി ഇളക്കി മാറ്റുകയും ചെയ്‌തു. രണ്ടിടത്തും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രതിയുടെ ശബ്‌ദം കേട്ട് വീട്ടുകാര്‍ എണീറ്റതോടെയാണ് ഇയാള്‍ രക്ഷപെട്ടത്. വീട്ടുകാര്‍ വിവരം ഈസ്‌റ്റ് പോലീസിനെ അറിയിച്ചു.