
വൻ കവർച്ച: എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു
കാസർകോട്: മഞ്ചേശ്വരം ഉപ്പളയിലാണ് സംഭവം. സ്വകാര്യ ബാങ്കിന്റെ എ ടി എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തെയാണ് കൊള്ളയടിച്ചത്.
വാഹനത്തിന്റെ പുറകെ അറിയിലാണ് പണം. സൂക്ഷിച്ച് വെച്ചിരുന്നത്. ഉപ്പളയിൽ. എത്തിയപ്പോൾ അവിടെ എ.ടി. എമ്മിൽ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ ഇതില്‍നിന്ന് വാഹനത്തിന്റെ നടുഭാഗത്തേക്ക് സീറ്റിലെടുത്തുവെച്ചു. തുടര്‍ന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മില്‍ നിറയ്ക്കാൻ പോയപ്പോഴാണ് കവർച്ചക്കാർ കാറിന്റെ ചില്ലു പൊട്ടിച്ച് പൈസ മോഷ്ടിച്ചത്.
ചുവന്ന വസ്ത്രം ധരിച്ച ഒരാളാണ് പണം കവർന്നതെന്ന് സൂചനയുണ്ട്. സംഭവത്തെ തുടന്ന് പോലീസ് കേസെടുത്ത് വ്യാപകമായ അന്വേക്ഷണത്തിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0