video
play-sharp-fill
അടുക്കളയിൽ ഊരി വച്ചപ്പോൾ നഷ്ടപ്പെട്ട നാലരപ്പവന്റെ മാല പരാതി നൽകി മൂന്നാം ദിനം വരാന്തയിൽ ; അമ്പരപ്പിൽ മുകുന്ദനും കുടുംബവും

അടുക്കളയിൽ ഊരി വച്ചപ്പോൾ നഷ്ടപ്പെട്ട നാലരപ്പവന്റെ മാല പരാതി നൽകി മൂന്നാം ദിനം വരാന്തയിൽ ; അമ്പരപ്പിൽ മുകുന്ദനും കുടുംബവും

സ്വന്തം ലേഖകൻ

നിലമ്പൂർ : കുളിക്കാനായി പോയപ്പോൾ വീട്ടമ്മ അടുക്കളയിൽ ഊരി വച്ചപ്പോൾ നഷ്ടമായ മാല പൊലീസിൽ പരാതി നൽകി മൂന്നാം നാൾ വീട്ടു വരാന്തയിൽ. പരാതി നൽകി മൂന്നാം നാൾ മാല തിരിച്ച് കിട്ടിയ അത്ഭുതത്തിന്റെ അമ്പരപ്പിലാണ് കടമ്പത്ത് മുകുന്ദനും കുടുംബവും.

നിലമ്പൂർ വനം ഡിപ്പോയ്ക്കു സമീപം പുലിയെ കണ്ടെന്ന പ്രചരണത്തെത്തുടർന്ന് പന്ത്രണ്ടാം തീയതി മുതൽ ഇവിടുത്തെ നാട്ടുകാരാരും വീടിനു പുറത്തിറങ്ങിയില്ല. ഈ സാഹചര്യത്തിൽ മുകൂന്ദന്റെ ഭാര്യ മാല അടുക്കളയിൽ ഊരിവച്ച ശേഷം കുളിക്കാനായി വീടിനു പുറത്തിറങ്ങി. തിരിച്ചുവരുമ്പോൾ അടുക്കളയിൽ വച്ചിരുന്ന മാല നഷ്ടപ്പെട്ടതായി മനസിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.എന്നാൽ മാല നഷ്ടപ്പെട്ട് മൂന്നാം ദിവസമായ കഴിഞ്ഞ ദിവസം രാവിലെ എല്ലാരെയും അത്ഭതപ്പെടുത്തിക്കൊണ്ട് മാലതിരിച്ചുകിട്ടി.

വീടിന്റെ വരാന്തയിൽ തൂണിനോട് ചേർത്തുവച്ച നിലയിലാണ് മാല കാണപ്പെട്ടത്. കള്ളൻ രാത്രി മതിൽ ചാടി കടന്ന് മാല തിരികെ വച്ചതാകാമെന്നാണ് നിഗമനം.

ലോക്ക് ഡൗൺ സമയമായതിനാൽ വിരലടയാള വിദഗ്ധരയോ പൊലീസ് നായയെയോ എത്തിക്കാൻ കഴിയില്ലെന്നും കേസ് കഴിയും വരെ മാല കോടതിയിൽ സൂക്ഷിക്കേണ്ടിവരുമെന്നും പൊലീസ് പറഞ്ഞതോടുകൂടി മുകുന്ദൻ കേസ് പിൻവലിക്കുകയും ചെയ്യുകയായിരുന്നു.