video
play-sharp-fill

ബൈക്കിലെത്തി മാല കവർച്ച ; ഒളിവിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പ്രതി അജ്‌മലിനെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി

ബൈക്കിലെത്തി മാല കവർച്ച ; ഒളിവിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പ്രതി അജ്‌മലിനെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: ബൈക്കിലെത്തി സ്‌ത്രീകളുടെ സ്വർണമാല കവർച്ച ചെയ്‌ത കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായി.

കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് പുളിത്താഴിയിൽ അജ്‌മലി(42)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്‌ടർ എൻ.എസ്.രാജീവ്, എസ്‌ഐ ഫിലിപ് മമ്പാട്, എസ്‌സി‌പിഒ സജി എന്നിവരു‌ടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ വിവിധ മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട് പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ 2 വീതം കേസുകളുണ്ട്.

മുങ്ങിനടക്കുകയായിരുന്ന ഇയാൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.