മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു ; അന്തര്‍ജില്ലാ മോഷ്ടാവിനെ ബസ് യാത്രക്കിടയില്‍ പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ അന്തര്‍ജില്ലാ മോഷ്ടാവിനെ ബസ് യാത്രക്കിടയില്‍ കോഴിക്കോട് വെച്ച് പിടികൂടി.

സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷ(36)യെ ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍ മതിലകം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ തെളിവെടുപ്പിനായി ആലപ്പുഴ ജില്ലയിലെത്തിച്ചപ്പോഴാണ് ബാദുഷ രക്ഷപ്പെട്ടത്.