video
play-sharp-fill
69,000 രൂപ ശമ്പളം ; പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഐടിബിപിയില്‍ അവസരം ; നവംബര്‍ ആറ് വരെ അപേക്ഷിക്കാം

69,000 രൂപ ശമ്പളം ; പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഐടിബിപിയില്‍ അവസരം ; നവംബര്‍ ആറ് വരെ അപേക്ഷിക്കാം

കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് (ഐടിബിപി). 545 ഒഴിവുകളാണുള്ളത്. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് സി (നോണ്‍-ഗസറ്റ്ഡ്, നോണ്‍ മിനിസ്റ്റീരിയല്‍) വിഭാഗത്തിന് കീഴിലാണ് ഒഴിവുകള്‍ വരിക.

21,700 മുതല്‍ 69,100 രൂപ വരെയാണ് ശമ്പളം. ഒക്ടോബര്‍ എട്ട് മുതല്‍ അപേക്ഷകള്‍ ക്ഷണിക്കും. നവംബര്‍ ആറ് വരെ അപേക്ഷിക്കാം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

യോഗ്യത: ഉദ്യോഗാര്‍ഥികള്‍ പത്താം ക്ലാസോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാണ്. അപേക്ഷകരുടെ പ്രായം 21-നും 27-നുമിടയിലായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group