വൻ കവർച്ച : നാല് അലമാരകളിലായി സൂക്ഷിച്ച 16 പവനും 10000 രൂപയും കവർന്നു

Spread the love

പാലക്കാട് : ഷൊർണൂരിൽ വൻ മോഷണം  മുതലിയാർ തെരുവ് സ്വദേശി അജിത്തിന്റെ വീട്ടില്‍ നിന്ന് 16.5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷ്ടിച്ചു.

ഇന്നലെ വീടിൻ്റെ മുൻവാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട്, പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. വീട്ടിലെ 4 അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്.

അജിത്തിന്റെ അയൽവാസിയായ സുജിത്തിൻ്റെ വീട്ടിൽ നിന്നും  മോഷണ ശ്രമം നടന്നിട്ടുണ്ട്. വീട്ടുകാരുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group