മോഷണങ്ങൾ നടത്തി വിലസി നടന്ന നാലംഗ സംഘം പൊലീസ് പിടിയിൽ ; മോഷ്ടാക്കളെ കുടുക്കിയത് കാമുകിമാരുമായുള്ള മണിക്കൂറുകൾ നീണ്ട ഫോൺകോളുകൾ
സ്വന്തം ലേഖകൻ
തളിപ്പറമ്പ്: മോഷണങ്ങൾ നടത്തി വിലസിയ നാലംഗസംഘം പൊലീസ് പിടിയിൽ. മോഷ്ടാക്കളെ കുടുക്കിയത് കുടുക്കിയത് കാമുകിമാരുമായുള്ള മണിക്കൂറുകൾ നീണ്ട ഫോൺകോളുകൾ. ബൈക്ക്, മൊബൈൽ മോഷണ കേസുകളിലെ പ്രതികളാണ് ഒടുവിൽ പൊലീസ് പിടിയിലായത്. പറശിനിക്കടവിലെ ഡോക്ടറുടെ മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ ലോക്ക് ബ്രേക്ക് ചെയ്ത് അശ്വിൻ ഉപയോഗിച്ച് വരികയായിരുന്നു.
അതിനിടയിൽ നിഫ്റ്റ് വിദ്യാർഥിയുടെ ബൈക്ക് മോഷണം നടത്തി വണ്ടിയുടെ നിറം മാറ്റി മോഷണസംഘത്തിൽ പെട്ട അശ്വന്ത് ശശി ഉപയോഗിച്ചു വരികയും ചെയ്തു. ധർമശാലയിലെ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ അശ്വിനും സംഘവും ഉണ്ടെന്ന വിവരം കിട്ടി പൊലീസ് എത്തിയപ്പോൾ രണ്ടാം നിലയിൽ നിന്ന് ചാടി അശ്വിൻ രക്ഷപ്പെടുകയായിരുന്നു.രക്ഷപ്പെടാൻ ശ്രമിച്ച അശ്വന്ത് ശശിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അശ്വന്തിനെ ജാമ്യത്തിൽ എടുക്കാൻ ഡോക്ടറുടെ വീട്ടിൽ നിന്നും എടുത്ത ഫോൺ വിൽക്കുകയായിരുന്നു. ജാമ്യം എടുക്കാൻ 25000 രൂപ വക്കീൽ ആവശ്യപ്പെട്ടതിനാൽ പണം കണ്ടെത്താൻ വിസ്മയ പാർക്കിനു മുന്നിലെ ക്വാർട്ടേഴ്‌സിൽ കയറി മൊബൈൽ ഫോണും പണവും മോഷ്ടിച്ചു. ആ ഫോൺ തമിഴ്‌നാട്ടിൽ കൊണ്ട് പോയി ലോക്ക് ബ്രെയിക്ക് ചെയ്തു. മൂന്ന് ദിവസം അവിടെ താമസിച്ചു. ആ സമയം ആ ഫോൺ ഉപയോഗിച്ച് തളിപ്പറമ്പിനടുത്തെ പ്ലസ്ടുക്കാരി കാമുകിയെ വിളിച്ചതാണ് പ്രതികളെ കണ്ടെത്താൻ എളുപ്പമായത്. കാമുകിമാരുടെ രക്ഷിതാക്കളുമായി പൊലീസ് സംസാരിച്ചെങ്കിലും പെൺകുട്ടികൾ കാമുകന്മാരെ തള്ളിക്കളയാൻ തയാറായിരുന്നില്ല.
കാമുകിമാരുമായി പ്രതികൾ മാളുകളും ബീച്ചുകളും സന്ദർശിക്കുക പതിവായിരുന്നു. മയക്കുമരുന്ന് കാരിയർ ആയി പെൺകുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരുന്നുണ്ട് തളിപ്പറമ്പ് ഡിവൈഎസ്പി ടി. കെ. രത്‌നകുമാറിന്റെ നിർദേശപ്രകാരം പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണവും തെളിവെടപ്പും നടത്താനും ഒരുങ്ങുകയാണ് പൊലീസ്