അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാന്‍ ശ്രമം; ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നേരെ ആക്രമണം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : കൊളാവിയില്‍ വീട്ടമ്മക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നത് കണ്ട ലിഷ പണി തടസപ്പെടുത്തി.

പിന്നാലെ റോഡ് വെട്ടാനുള്ള ശ്രമത്തെ ചോദ്യം ചെയ്തു.

തര്‍ക്കത്തിനിടെ ലിഷക്ക് മണ്‍വെട്ടി കൊണ്ട് അടിയേറ്റു.

മണ്‍വെട്ടി കൊണ്ടുള്ള ആക്രമണത്തില്‍ വീട്ടമ്മയുടെ തലക്ക് പരുക്കേറ്റു. ലിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു