play-sharp-fill
റോഡിലെ കാഴ്ച മറച്ച്  കോട്ടയം നഗരത്തിൽ ഫുട്പാത്ത് കച്ചവടവും കയ്യേറ്റവും; കാൽനടക്കാരെ അപകടത്തിലേയ്ക്കു തള്ളിവിട്ട് റോഡിലെ കയ്യേറ്റക്കാർ, എല്ലാം കണ്ടിട്ടും ഉറക്കം നടിച്ച് നഗരസഭ അധികൃതർ

റോഡിലെ കാഴ്ച മറച്ച് കോട്ടയം നഗരത്തിൽ ഫുട്പാത്ത് കച്ചവടവും കയ്യേറ്റവും; കാൽനടക്കാരെ അപകടത്തിലേയ്ക്കു തള്ളിവിട്ട് റോഡിലെ കയ്യേറ്റക്കാർ, എല്ലാം കണ്ടിട്ടും ഉറക്കം നടിച്ച് നഗരസഭ അധികൃതർ

കോട്ടയം: നഗരത്തിലെ ഫുട്പാത്തുക്കൾ കയ്യടക്കി കയ്യേറ്റ മാഫിയ. റോഡ് അപകടങ്ങൾക്കു കാരണമാകുന്ന രീതിയിൽ, വാഹന ഡ്രൈവർമാരുടെ കാഴ്ച മറച്ചാണ് പലയിടത്തും ഫുട്പാത്ത് കയ്യേറി കച്ചവടക്കാർ ഇരിക്കുന്നത്. കോട്ടയം നഗരത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ ഇതേ കാഴ്ച കാണാൻ സാധിക്കും. കോട്ടയം നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും, തിരക്കേറിയ സ്ഥലങ്ങളിലും വൻതോതിലാണ് കച്ചവടക്കാർ കയ്യേറിയിരിക്കുന്നത്.

ടിബി റോഡും, സെൻട്രൽ ജംഗ്ഷനും അനധികൃത കയ്യേറ്റക്കാരുടെ താവളമാണ്.
അനധികൃത ഫുട്പാത്ത്
കയ്യേറ്റക്കാരുടെ കയ്യിൽ നിന്നും നഗരസഭയിലെ ചില ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നതായാണ് വിവരം.ഇതിന് ചില കൗൺസിലർമാരും ഒത്താശ ചെയ്യുന്നുണ്ട്


കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിൽ ശീമാട്ടി റൗണ്ടാനയുടെ പരിസരത്താണ് റോഡിലേയ്ക്കു കയറി സാധനങ്ങളുമായി കച്ചവടക്കാർ ഇരിക്കുന്നത്. ഫുട്പാത്തിൽ സാധനങ്ങൾ കയറ്റി വച്ചിരിക്കുന്ന ഇവർ, കാൽനടക്കാരെ റോഡിലേയ്ക്കു ഇറങ്ങി നടക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. നഗരസഭ ഓഫിസിനു മുന്നിലെ ആകാശപ്പാതയുടെ ചുവട്ടിൽ തന്നെ നോക്കിയാൽ കാണാം, നഗരത്തിലെ കയ്യേറ്റത്തിന്റെ ഏകദേശ രൂപം. ആകാശപ്പാതയുടെ ചുവട്ടിലെ നാലു റോഡിലും നിരവധി കച്ചവടക്കാരാണ് കയ്യേറ്റവുമായി ഇരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശപ്പാതയുടെ അടിയിൽ നിന്നും സെൻട്രൽ ജംഗ്ഷൻ വരെയുള്ള എംസി റോഡ് ഭാഗത്ത് പത്തിലേറെ കച്ചവടക്കാരുണ്ട്. തിരക്കേറിയ ഈ റോഡിൽ ഫുട്പാത്തിൽ നാരങ്ങാ, ലോട്ടറി, ബജിക്കടകൾ മുതലായവ ഇഷ്ടം പോലെയാണ്. ശാസ്ത്രി റോഡിലേയ്ക്കുള്ള ഫുട്പാത്ത് അടച്ചു കെട്ടിയാണ് സാധനങ്ങൾ സൂക്ഷിക്കുന്നത്. ഇവിടെ നിന്നും റോഡിലേയ്ക്കു ഇറങ്ങിയെങ്കിൽ മാത്രമേ യാത്രക്കാർക്ക് നടക്കാൻ സാധിക്കു.

നഗരത്തിൽ ഏറ്റവും കൂടുതൽ കയ്യേറ്റം നടന്നിരിക്കുന്നത് എം.എൽ റോഡിലാണ്. ചന്തക്കടവ് മുതൽ ഭീമാ ജുവലറിയുടെ സമീപമുള്ള വഴി വരെ നിരവധി കടക്കാരാണ് സ്ഥലം കയ്യേറിയിരിക്കുന്നത്. ഇതെല്ലാം കണ്ടിട്ടും അനങ്ങാപ്പാറ നയമാണ് നഗരസഭാ അധികൃതർ സ്വികരിച്ചിരിക്കുന്നത്,,