
വാഹനപ്രചാരണവും റോഡ് ഷോയുമായി മിനർവ മോഹന്റെ പ്രചാരണം
സ്വന്തം ലേഖകൻ
കോട്ടയം: വാഹന പ്രചാരണവും റോഡ്‌ഷോയുമായി അവസാന ദിവസം ആഘോഷമാക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. ഇന്നലെ മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിനു മുന്നിൽ നിന്നുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്.
അമ്മമാരും കുട്ടികളും അടങ്ങുന്ന വൻ സംഘം തന്നെ മിനർവ മോഹനെ ആശിർവദിക്കുന്നതിനായി ഇവിടെ എത്തിച്ചേർന്നിരുന്നു.
തുറന്ന വാഹനത്തിലെ പ്രചാരണം ഇന്നലെ പൂർണമായും കോട്ടയം നഗരം കേന്ദ്രീകരിച്ചാണ് നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിപ്പുറത്തുകാവ്, മുട്ടമ്പലം ക്ഷേത്രം, പാറപ്പാടം ക്ഷേത്രം, തിരുവാതുക്കൽ, അമ്പലക്കടവ്, നാഗമ്പടം, ഗാന്ധിസ്‌ക്വയർ, കോട്ടയം നഗരം എന്നിവിടങ്ങളിലായിരുന്നു ഇന്നലെ തുറന്ന വാഹനത്തിലെ പ്രചാരണം നടത്തിയിരുന്നത്.
ഓരോ പ്രദേശത്തും നൂറുകണക്കിനു വീട്ടമ്മമാരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നതിനായി കാത്തു നിന്നിരുന്നത്.
ഓരോ പോയിന്റിലും ആയിരങ്ങളാണ് അമ്മയോടെന്ന പോലെ സ്‌നേഹവുമായി മിനർവയ്ക്ക് സ്വീകരണം ഒരുക്കിയത്. കോട്ടയത്തിനു മാറ്റം വേണമെന്നും ആ മാറ്റത്തിനൊപ്പം നാട് വളരണമെന്നുമാണ് ഓരോ വോട്ടർമാരും ആഗ്രഹിച്ചിരുന്നത്. ഇത് ഉറപ്പു നൽകുന്ന സ്വീകരണമാണ് ഓരോ പോയിന്റിലും സ്ഥാനാർത്ഥിയ്ക്കു ലഭിച്ചിരുന്നത്.