play-sharp-fill
റോഡ് സുരക്ഷ അതോറിറ്റിക്ക് സ്വതന്ത്ര ചുമതലയുള്ള കമ്മീഷണർ പേരിനു മാത്രം : അധികാരം നൽകുന്ന നിയമ ഭേദഗതി സമർപ്പിക്കൽ വൈകുന്നു

റോഡ് സുരക്ഷ അതോറിറ്റിക്ക് സ്വതന്ത്ര ചുമതലയുള്ള കമ്മീഷണർ പേരിനു മാത്രം : അധികാരം നൽകുന്ന നിയമ ഭേദഗതി സമർപ്പിക്കൽ വൈകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റോഡ് സുരക്ഷ അതോറിറ്റിക്ക് സ്വതന്ത്ര ചുമതലയുള്ള കമ്മീഷണറെ നിയമിച്ചെങ്കിലും ഇടപെടലുകൾക്കുള്ള അധികാരം നൽകുന്ന നിയമഭേദഗതി സമർപ്പിക്കൽ വൈകുന്നു. കേരള റോഡ് സുരക്ഷ അതോറിറ്റി ആക്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ കഴിഞ്ഞ ഒക്ടോബറിൽതന്നെ ഗതാഗതവകുപ്പ് തയാറാക്കി സമർപ്പിച്ചു.

 

എന്നാൽ ബിൽ നിയമസഭയിൽ വെക്കുന്നതിനായി മന്ത്രിസഭക്ക് സമർപ്പിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നിലച്ചത്.മന്ത്രിസഭയോഗത്തിൽ ഈ അജണ്ട ഉൾപ്പെടുന്നതിന് മുഖ്യമന്ത്രി തത്ത്വത്തിൽ അംഗീകാരവും നൽകിയിരുന്നു.നോട്ട് തയാറാക്കൽ അടക്കം സങ്കേതിക നടപടി മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഉദ്യോഗസ്ഥരുടെ അവധിയും ആളില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് നടപടി വൈകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എ.എസ് പരീക്ഷ തയാെറടുപ്പുകൾക്കായി ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചെന്നാണ് വിവരം.ഒന്നര വർഷം മുമ്ബ് റോഡ് സുരക്ഷ അതോറിറ്റി ആക്ടിൽ ഭേദഗതി വരുത്തിയാണ് സ്വതന്ത്ര ചുമതലയുള്ള റോഡ് സുരക്ഷ കമീഷണർ തസ്തികക്ക് രൂപം നൽകിയത്. അതുവരെ ഗതാഗത കമ്മീഷണർമാരായിരുന്നു റോഡ് സുരക്ഷ കമ്മീഷണറുടെ ചുമതല വഹിച്ചത്. ഇപ്പോൾ കമ്മീഷണറുണ്ടെങ്കിലും റോഡ് സുരക്ഷ അതോറിറ്റിക്കാണ് അധികാരങ്ങളെല്ലാം.

 

 

എന്ത് തീരുമാനവും 12 അംഗ അതോറിറ്റി യോഗം ചേർന്നേ തീരുമാനിക്കാനാവൂ. റോഡിൽ അപകടനിലയിൽ ബോർഡ് ശ്രദ്ധയിൽപെട്ടാൽ നീക്കം ചെയ്യാൻ പൊലീസിനോടോ തദ്ദേശസ്ഥാപനങ്ങളോടോ ആവശ്യപ്പെടാനുള്ള അധികാരം പോലും കമീഷണർക്കില്ല. അപകടങ്ങൾ അടക്കം അടിയന്തര ഇടപെടൽ ആവശ്യമുള്ള സാഹചര്യങ്ങളിൽ ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

 

 

ഇനി റോഡ് സുരക്ഷ സ്‌ക്വാഡും
റോഡ് സുരക്ഷ കമീഷണർക്ക് കീഴിൽ റോഡ് സുരക്ഷ സ്‌ക്വാഡിനും പുതിയ നിയമഭേദഗതി അധികാരം നൽകുന്നു. പൊലീസ്, മോേട്ടാർവാഹനം, മരാമത്ത് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാവും സ്‌ക്വാഡിൽ ഉണ്ടാവുക. കമീഷണറുടെ നിർദേശപ്രകാരമാകും റോഡ് സുരക്ഷ സ്‌ക്വാഡുകൾ പ്രവർത്തനം