റോഡ് നിർമാണത്തിന് അ‌നുവദിച്ചത് 25 ലക്ഷം; രണ്ട് കലുങ്ക് ഉൾപ്പെടെ അ‌നുബന്ധ ജോലികൾ കഴിഞ്ഞതോടെ ഫണ്ട് തീ​ർന്നെന്ന് കരാറുകാരൻ; റോഡ് നിർമാണം നടന്നില്ല; കോട്ടയം എരുമേലിയിൽ ഇന്ന് ഉപരോധ സമരം

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

എ​രു​മേ​ലി: റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 25 ല​ക്ഷം അ​നു​വ​ദി​ച്ചെങ്കിലും റോഡ് നിർമിച്ചില്ല. ര​ണ്ട് ക​ലു​ങ്ക് ഉ​ൾ​പ്പെ​ടെ അ​നു​ബ​ന്ധ ജോ​ലി​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഫ​ണ്ട് തീ​ർ​ന്നെ​ന്നാണ് ക​രാ​റു​കാ​ര​ൻ പറയുന്നത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​മാ​യി സ​ഹൃ​ദ​യ സ്വാ​ശ്ര​യ സം​ഘ​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കാ​നാണ് തീ​രു​മാ​നം.

എ​രു​മേ​ലി​യി​ൽ തു​മ​രം​പാ​റ വാ​ർ​ഡി​ലെ കൊ​പ്പം റോ​ഡി​ൻറെ പ​ണി​യാ​ണ് ആ​ക്ഷേ​പ​മാ​യി മാ​റി​യ​ത്. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് മു​ൻ എം​എ​ൽ​എ യു​ടെ ഫ​ണ്ടി​ൽ 25 ല​ക്ഷം രൂ​പ റോ​ഡ് നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. ക​രാ​റു​കാ​ര​ൻ ടെ​ൻ​ഡ​ർ പി​ടി​ച്ച​ത് 21 ല​ക്ഷ​ത്തോ​ളം രൂ​പ​യ്ക്കാ​യി​രു​ന്നു. ടാ​റിം​ഗ് പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ റീ ​ടാ​ർ ചെ​യ്യാ​നും കോ​ൺ​ക്രീ​റ്റ് ന​ശി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നും ക​ലു​ങ്ക് നി​ർ​മി​ക്കാ​നു​മാ​യി​രു​ന്നു എ​സ്റ്റി​മേ​റ്റ്. എ​ന്നാ​ൽ മാ​സ​ങ്ങ​ളോ​ളം പ​ണി​ക​ൾ നീ​ണ്ടു​പോ​യി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​റ് മാ​സം മു​മ്പാ​ണ് പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ട് ക​ലു​ങ്കും സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ർ​മി​ച്ച ശേ​ഷം പ​ണി​ക​ൾ നി​ല​ച്ചു. വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് ഓ​ട നി​ർ​മാ​ണ​വും ന​ട​ന്നു. അ​തേ​സ​മ​യം റോ​ഡ് നി​ർ​മാ​ണം ന​ട​ന്നി​ല്ല.ക​ലു​ങ്ക് നി​ർ​മി​ച്ച​ത് അ​ശാ​സ്ത്രീ​യ​മാ​യാ​ണെ​ന്ന് ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ചെ​ളി അ​ടി​ഞ്ഞ് റോ​ഡി​ൽ ഗ​താ​ഗ​തം ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​വു​ക​യാ​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക്‌ പ​രാ​തി ന​ൽ​കി​യെ​ന്ന് വാ​ർ​ഡ് അം​ഗം ബി​നോ​യ്‌ ഇ​ല​വു​ങ്ക​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം കൂ​ടു​ത​ൽ ഫ​ണ്ട് ല​ഭി​ക്കാ​തെ ഇ​നി പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്ന​ത്.