ശാസ്ത്രി റോഡിലെ അപകടക്കുഴി അടച്ചു: നടപടി പരാതി നൽകി മണിക്കൂറുകൾക്കകം; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്
ശ്രീകുമാർ
കോട്ടയം: ഒരു മാസത്തിലേറെയായി ഇരുചക്ര വാഹന യാത്രക്കാരെ കുഴിയിൽ വീഴ്ത്തിയിരുന്ന ശാസ്ത്രി റോഡിലെ അപകടക്കുഴി അടച്ചു. തേർഡ് ഐ ന്യൂസ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡിലെ കുഴി അടയ്ക്കുകയായിരുന്നു.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടർ എ.കെ ശ്രീകുമാർ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് അധികൃതർക്കു പരാതി നൽകിയത്.
വൈകിട്ട് മൂന്നു മണിയോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി ടാറും മെറ്റലും നിരത്തി റോഡിലെ കുഴി അടച്ചത്. ഒരു മാസത്തിലേറെയായി ഈ റോഡിലുണ്ടായ കുഴിയിൽ വീണ് പത്തിലേറെ ബൈക്ക് യാത്രക്കാർക്കു പരിക്കേറ്റിരുന്നു. നിരവധി തവണ അധികൃതർക്കു പരാതി നൽകിയിട്ടും കുഴി മൂടാൻ നടപടിയെടുത്തിരുന്നില്ല. തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് അധികൃതർ പൊതുമരാമത്ത് വകുപ്പിനു പരാതി നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരം മൂന്നു മണിയോടെ തന്നെ പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാർ സ്ഥലത്ത് എത്തുകയും റോഡിന്റെ അറ്റകുറ്റപണി പൂർത്തിയാക്കുകയും ചെയ്തു. ഒരു മാസത്തിലേറെയായി ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടയുടെ എതിർവശത്തെ റോഡിൽ ഇരുചക്ര വാഹനയാത്രക്കാരെ കെണിയിൽ വീഴ്ത്താൻ കുഴി രൂപപ്പെട്ടിട്ട്. ഈ കുഴി മൂടണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശത്തെ കടഉടമകൾ അടക്കമുള്ളവർ പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചിരുന്നു.
എന്നാൽ, ഇതു വരെയും പ്രശ്നത്തിൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസ് അധികൃതർ പരാതിയുമായി സമീപിച്ചത്.
റോഡിലെ കുഴി സംബന്ധിച്ചു തേർഡ് ഐ ലൈവ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത
https://thirdeyenewslive.com/road-gutter-third-eye-news-live-on-legal-fight/