കാലവർഷ കെടുതിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ട് ഇടയ്ക്കാട്ടുപള്ളി – അറവുപുഴ റോഡ് ; റോഡിന്റെ ദുരവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കാൻ പ്രദേശം സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

Spread the love

കോട്ടയം: ഇടയ്ക്കാട്ടുപള്ളി – ജുമാ മസ്ജിദ് റോഡിന്റെ മോശമായ അവസ്ഥ നേരിൽ കാണുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രദേശം സന്ദർശിച്ചു.

video
play-sharp-fill

ഇഖ്‌ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപറമ്പിൽ എം.എൽ.എയ്ക്ക് വഴികാട്ടിയായി കൂടെയുണ്ടായിരുന്നു.

പ്രദേശവാസികളായ ബെന്നി തറയിൽപറമ്പിൽ, രത്നം ബാവൻസ്, റഷീദ് തെങ്ങുംമൂട്ടിൽ, ഹഫീസ് കരോട്ട് എന്നിവർ റോഡിന്റെ അപാകതകളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും എംഎൽഎയെ പറഞ്ഞു ബോധ്യപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചാരത്തിനിടെ ഇടയ്ക്കാട്ടുപള്ളി മുതൽ അറവുപുഴ വരെയുള്ള മറ്റ് ദുരിതഭരിത പ്രദേശങ്ങളും എം.എൽ.എ സന്ദർശിച്ചു. വിഷയത്തെക്കുറിച്ച് ബന്ധപ്പെട്ട സർക്കാരുതലങ്ങളിൽ ശ്രദ്ധയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.