ആർ.എസ്.എസ്. അജണ്ട പരാജയപ്പെടുത്താൻ മുഖ്യമന്ത്രിയുമായി സംസാരിക്കും : രമേശ് ചെന്നിത്തല , പൗരത്വ ഭേദഗതിയിൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ പ്രതിപക്ഷവും

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പൗരത്വ ഭേദഗതിയിൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ പൊതുസമീപനം സ്വീകരിക്കണം എന്നാവശ്യപ്പെടും. ആർ.എസ്.എസ് അജണ്ടയെ പരാജയപ്പെടുത്താൻ സംസ്ഥാനം ഒന്നിച്ചു നിൽക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കലാപമുണ്ടാക്കാൻ കാത്തിരിക്കുന്നവരെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ദുഷ്ടലാക്കോടെയാണ് മുഖ്യമന്ത്രി പൗരത്വനിയമത്തെ സമീപിക്കുന്നതെന്നും ഇത് വർഗീയ പ്രശ്‌നമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group