ബിജെപി പ്രവർത്തകൻ ആർജെഡിയിൽ ചേർന്നതിൽ വൈരാ​ഗ്യം; യുവാവിനെ വെട്ടക്കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വെറുതേവിട്ട അഞ്ച് ബിജെപി- ആർഎസ്എസ് പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് ഹൈക്കോടതി; പ്രതികൾക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും

Spread the love

കൊച്ചി: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്ന തൃശ്ശൂർ നാട്ടിക സ്വദേശി പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വെറുതേവിട്ട അഞ്ച് ബിജെപി- ആർഎസ്എസ് പ്രവർത്തകരെ ഹൈക്കോടതി ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ വീതം പിഴയടയ്ക്കാനും വിധിച്ചു.

video
play-sharp-fill

പെരിങ്ങോട്ടുകര മരോട്ടിക്കൽ എം.എസ്. ഋഷികേശ്, പടിയം കൂട്ടാലവീട്ടിൽ കെ.യു. നിജിൽ (കുഞ്ഞാപ്പു), തെക്കേക്കര ദേശത്ത് കൊച്ചാത്ത് കെ.പി. പ്രശാന്ത് (കൊച്ചു), പൂക്കോട് പ്ലാക്കിൽ രശാന്ത്, താന്ന്യം വാലപ്പറമ്പിൽ വി.പി. ബ്രഷ്നേവ് എന്നിവരെയാണ് ശിക്ഷിച്ചത്. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

2015 മാർച്ച് 25നാണ് കൊലപാതകം. ബിജെപി പ്രവർത്തകനായിരുന്ന ദീപക് ഏതാനും വർഷം മുമ്പ് പാർട്ടിവിട്ട് ജനതാദളിൽ ചേർന്നതാണ്. 10 പ്രതികളെയും വെറുതേവിട്ട തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരേ സർക്കാരും ദീപക്കിൻ്റെ ഭാര്യ വർഷയും നൽകിയ അപ്പീലിലാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 മാർച്ച് 25-ന് രാത്രി തൃശ്ശൂർ പഴുവിൽവെച്ചാണ് ദീപക് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. പഴുവിൽ റേഷൻകടയും ഉണ്ടായിരുന്നു. ദീപക് കടയടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയ പ്രതികൾ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

ബിജെപി പ്രവർത്തകനായിരുന്ന ദീപക് ഏതാനുംവർഷം മുൻപ് പാർട്ടിവിട്ട് ജനതാദളിൽ ചേർന്നതാണ്. ഇതിലുള്ള വൈരാഗ്യമായിരുന്നു കൊലയിൽ കലാശിച്ചത്. നാലു പേരാണ് അക്രമണത്തിൽ നേരിട്ട് പങ്കാളിയായത്. അഞ്ചാം പ്രതിയായിരുന്നു വാഹനം ഓടിച്ചത്. ജനതാദൾ (യു) ആണ് പിന്നീട് ആർജെഡി ആയി മാറിയത്.

രണ്ടുപ്രതികൾ ഗൾഫിൽ; ലുക്കൗട്ട് നോട്ടീസിറക്കും

രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തൃശ്ശൂർ നാട്ടിക സ്വദേശി പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഋഷികേശ്, മൂന്നാംപ്രതി പ്രശാന്ത് എന്നിവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസിറക്കും. ഇവർ ഗൾഫിലാണ്.
രണ്ടാംപ്രതി നിജിലും അഞ്ചാംപ്രതി ബ്രഷ്നേവും നിലവിൽ മറ്റൊരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ശിക്ഷ ഇതോടൊപ്പം അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കേസിലെ സാക്ഷികളെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കുറ്റത്തിന് നിജിലിനെ രണ്ടുവർഷം കഠിനതടവിനും മാരകായുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു എന്ന കുറ്റത്തിന് നാലാംപ്രതി രശാന്തിനെ മൂന്നുവർഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിട്ടുണ്ട്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. രാവിലെ ശിക്ഷയെക്കുറിച്ച് കോടതി ചോദിച്ചപ്പോൾ പരമാവധി കുറച്ചു നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞാണ് ശിക്ഷ വിധിച്ചത്. സർക്കാരിനായി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ എസ്.യു. നാസർ ഹാജരായി.