video
play-sharp-fill
സുശീ..,ശാന്തനായി ഇരിക്കൂ, നിന്നെ നഷ്ടമായിട്ട് 30 ദിവസങ്ങൾ എങ്കിലും പരിധികളില്ലാതെ നാം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു : മൗനം വെടിഞ്ഞ് സുശാന്തിന്റെ കാമുകി റിയ രംഗത്ത്

സുശീ..,ശാന്തനായി ഇരിക്കൂ, നിന്നെ നഷ്ടമായിട്ട് 30 ദിവസങ്ങൾ എങ്കിലും പരിധികളില്ലാതെ നാം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു : മൗനം വെടിഞ്ഞ് സുശാന്തിന്റെ കാമുകി റിയ രംഗത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇന്ത്യൻ ബോളിവുഡ് ലോകത്തെ നടുക്കിയ മരണമായിരുന്നു സുശാന്തിന്റേത്. ഇപ്പോഴിതാ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി വികാരനിർഭരമായ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

സുശീ… ശാന്തനായി ഇരിക്കൂ. നിന്നെ നഷ്ടമായിട്ട് 30 ദിവസങ്ങൾ… പക്ഷേ, നിന്നെ സ്‌നേഹിച്ച ഒരു ജീവിതകാലമാണല്ലോ ഇത്. എേെന്നക്കുമായി ചേർത്തു വയ്ക്കപ്പെട്ടവരാണ് നാം. അനന്തതയിലേക്കും അതിനപ്പുറത്തേക്കുമെന്ന് റിയ കുറിച്ചു. സുശാന്ത് ആത്മഹത്യ ചെയ്ത് ഒരു മാസം തികയുന്ന വേളയിലാണ് വികാരനിർഭരമായ കുറിപ്പ് റിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിയ ചക്രവർത്തിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

‘വികാരങ്ങളെ നേരിടാൻ ഇന്നും പ്രയത്‌നിക്കുകയാണ്. പരിഹരിക്കാനാകാത്ത ഒരു മരവിപ്പാണ് മനസ്സിൽ.പരിഹരിക്കാനാകാത്ത ഒരു മരവിപ്പാണ് മനസ്സിൽ. പ്രണയത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാൻ പഠിപ്പിച്ചത്.നീ ഇവിടെയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയൊരിക്കലും കഴിയുമെന്ന് തോന്നുന്നില്ല’ റിയ ചക്രവർത്തി.

എന്റെ വികാരങ്ങളെ നേരിടാൻ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹദയത്തിൽ. സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത് നീയാണ്. ഒരു ലളിതമായ ഗണിത സമവാക്യത്തിന് ജീവിതത്തിന്റെ അർത്ഥം എങ്ങനെ കണക്കാക്കാൻ ആകുമെന്ന് നീ എന്നെ പഠിപ്പിച്ചു, എല്ലാ ദിവസവും ഞാൻ നിന്നിൽ നിന്ന് അത് പഠിച്ചു.

നീ ഇനിയില്ല എന്നതനോട് എനിക്കിനിയും പൊരുത്തപ്പെടാനായിട്ടില്ല. എനിക്കറിയാം നീ ഇന്ന് ഏറെ സമാധാനമുള്ള സ്ഥലത്താണെന്ന്. ചന്ദ്രനും നക്ഷത്രങ്ങളും താരാപഥങ്ങളും ‘ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനെ’ തുറന്ന കൈകളാൽ നിന്നെ സ്വാഗതം ചെയ്യും.

സഹാനുഭൂതിയും സന്തോഷവും നിറഞ്ഞ നിനക്ക് തെളിയാത്ത നക്ഷത്രത്തെ പ്രകാശിപ്പിക്കാനാകും. കാരണം നീയും ഇപ്പോൾ ഒരു നക്ഷത്രമാണ്. നീയെന്ന താരകത്തിനായി ഞാൻ കാത്തിരിക്കും. നിന്നെ തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യും.

മികച്ചൊരു മനുഷ്യൻ എന്താണോ അതായിരുന്നു നീ. ലോകം കണ്ട ഏറ്റവും മികച്ച അത്ഭുതങ്ങളിൽ ഒന്ന്. നമ്മുടെ സ്‌നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. എല്ലാത്തിനെയും നീ തുറന്ന മനസോടെ സ്‌നേഹിച്ചു.

സമാധാനത്തോടെ ഇരിക്കുക സുശി. നിന്നെ നഷ്ടമായിട്ട് മുപ്പത് ദിവസങ്ങൾ. പക്ഷേ ഒരു ജന്മം മുഴുവനും നന്നോടുള്ള സ്‌നേഹവും.. ശാശ്വതമായി, പരിധികളില്ലാതെ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു..