play-sharp-fill
കട്ടിലോ, ഫാനോ  ഇല്ലാതെ ജയിലിൽ  നിലത്ത് പായ വിരിച്ച് ഉറങ്ങി റിയാ ചക്രവർത്തി ; സഹതടവുകാർ ആക്രമിക്കുമോ എന്ന ഭയത്തിൽ റിയയെ പാർപ്പിച്ചിരിക്കുന്നത് ഒറ്റമുറി സെല്ലിൽ ; ബോളിവുഡിന്റെ മായാലോകത്ത് ചക്രവർത്തിനിയെ പോലെ ജീവിച്ച റിയയ്ക്ക് ബാക്കുള ജയിലിൽ നരകജീവിതം

കട്ടിലോ, ഫാനോ ഇല്ലാതെ ജയിലിൽ നിലത്ത് പായ വിരിച്ച് ഉറങ്ങി റിയാ ചക്രവർത്തി ; സഹതടവുകാർ ആക്രമിക്കുമോ എന്ന ഭയത്തിൽ റിയയെ പാർപ്പിച്ചിരിക്കുന്നത് ഒറ്റമുറി സെല്ലിൽ ; ബോളിവുഡിന്റെ മായാലോകത്ത് ചക്രവർത്തിനിയെ പോലെ ജീവിച്ച റിയയ്ക്ക് ബാക്കുള ജയിലിൽ നരകജീവിതം

സ്വന്തം ലേഖകൻ

 

മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ നടുക്കിയ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയാ ചക്രവർത്തിക്ക് ജയിലിൽ നരക ജീവിതം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് റിയാ ചക്രവർത്തിയെ കസ്റ്റഡിയിലെടുത്തത്.

കാശിന്റെ പുറത്ത് സുഖലോലുപതയിൽ എ.സി മുറിയിൽ ആഡംബര കട്ടിലിൽ കിടന്നുറങ്ങിയിരുന്ന റിയ ഇപ്പോൾ നിലത്ത് പായ വിരിച്ച് കൊതുക് കടിയും കൊണ്ടാണ് ജയിൽ മുറിയിൽ ഉറങ്ങുന്നത്. മുംബൈ ബൈക്കുള ജയിലിൽ റിയയ്ക്കായി അനുവദിച്ചിരിക്കുന്ന മുറിയിൽ കിടക്കാൻ കട്ടിലോ കാറ്റിനായി ഫാനോ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിവുഡിലെ പ്രിയ നടിക്ക് നിലത്ത് വിരിച്ച് കിടക്കാൻ ഒരു പാ മാത്രമാണ് റിയയ്ക്ക് ജയിൽ അധികൃതർ അനുവദിച്ചിരിക്കുന്നത്. റിയയെ ജയിലിൽ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ എത്തിയതിനാൽ സഹതടവുകാർ ആക്രമിച്ചേക്കുമോ എന്ന ഭയത്താലാണ് റിയയെ ഒറ്റമുറി സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്.

സ്വന്തം മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖർജിയുടെ തൊട്ടടുത്ത സെല്ലിലാണ് റിയും ഉള്ളത്. സുശാന്തിന്റെ കാമുകിയായി ആഡംബരങ്ങൾക്ക് നടുവിലായിരുന്ന റിയ ജയിലിലെ വളരെ പരിമിതമായ സൗകര്യത്തിലേക്ക് ചുരുങ്ങി.

 

പുറം ലോകത്ത് സ്വന്തം കാശു മുടക്കിയാണ് സെക്യൂരിറ്റിയെ വെച്ചിരുന്നതെങ്കിൽ ജയിലിലും റിയയ്ക്ക് സെക്യൂരിറ്റിക്ക് കുറവൊന്നും ഇല്ല. മൂന്നു ഷിഫ്റ്റുകളിലായി രണ്ടു പൊലീസ് കോൺസ്റ്റബിൾമാർ വീതമാണ് റിയക്ക് മാത്രം കാവലുണ്ടാകുക.

എന്നാൽ റിയക്ക് കിടക്കാനായി കിടക്കയും തലയിണയും അനുവദിച്ചിട്ടില്ല. പായ മാത്രമാണ് നൽകിയിട്ടുള്ളതെന്നുമാണ് വിവരം. ഫാൻ നൽകിയിട്ടില്ലെന്നും കോടതി പറഞ്ഞാൽ ടേബിൾ ഫാൻ അനുവദിക്കാമെന്നും അധികൃതർ അറിയിച്ചു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകൾ സംബന്ധിച്ച് ചൊവ്വാഴ്ചയാണ് റിയയെ മുംബൈ പൈലീസ് അറസ്റ്റു ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു എന്ന ആരോപണവും റിയയ്‌ക്കെതിരെ ഉണ്ട്.സെപ്റ്റംബർ 22 വരെയാണു റിയയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെ അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുന്നു. ഇതിനിടയിലാണ് റിയ മയക്കു മരുന്ന് കേസിൽ അറസ്റ്റിലാവുന്നത്. സുശാന്തിന് മയക്കു മരുന്ന് എത്തിച്ച് നൽകിയിരുന്നത് റിയ ആയിരുന്നു.