play-sharp-fill
വെള്ളപ്പൊക്കം ഒഴിഞ്ഞതോടെ മീനച്ചിലാർ അപകട ഭീതിയിൽ; പലയിടത്തും തീരം ഇടിയുന്നു

വെള്ളപ്പൊക്കം ഒഴിഞ്ഞതോടെ മീനച്ചിലാർ അപകട ഭീതിയിൽ; പലയിടത്തും തീരം ഇടിയുന്നു

സ്വന്തം ലേഖകൻ

അയർക്കുന്നം: നീറിക്കാട് മുതലവാലേൽ കാക്കതോട് റോഡിൽ പൊട്ടനാനിക്കൽ  ഭാഗത്ത് മീനച്ചിലാറിന്റെ തീരം അപകടകരമായി രീതിയിൽ ഇടിയുന്നു. നിരവധി ഭാരവാഹനങ്ങളും, സ്കൂൾ ബസുകളും ,സ്വകാര്യ വാഹനങ്ങളും ഓടുന്ന റോഡാണ് ആറിന്റെ  തീരത്തുള്ളത്.തിരുവഞ്ചൂർ, ഏറ്റുമാനൂർ ബൈപാസ്  റോഡ്, കോട്ടയം ടൗൺ,മെഡിക്കൽ കോളേജ് തുടങ്ങി നിരവധി ഭാഗങ്ങളിലേക്ക് പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡാണിത്.

ജനപ്രതിനിധികളായ ജോയിസ് കൊറ്റത്തിൽ, ബിനോയി മാത്യു തുടങ്ങിയവർ നാട്ടുകാരുടെ  നേതൃത്വത്തിൽ കയറും ചുവന്നതുണികളും ഇവിടെ  വലിച്ചുകെട്ടി അപകടസൂചന നല്കിയിട്ടുണ്ട്.ഈ ഭാഗത്തുള്ള നിരവധി വീടുകളും അപകടഭീക്ഷണിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്ക  വീടുകളുടെയും ചുവർ ഉൾപ്പടെ വിണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട  അധികതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.