
ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു; വിടപറഞ്ഞത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ”ജോണ്‍ ഹോനായി”
സ്വന്തം ലേഖകന്‍
കൊച്ചി: ചലച്ചിത്ര നടന്‍ റിസബാവ(55)കൊച്ചിയില്‍ അന്തരിച്ചു. നൂറ്റിഇരുപതിലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. വൃക്കരോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
1966 സെപ്റ്റംബർ 24 ന് കൊച്ചിയിലാണ് ജനനം. തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.
പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു.
ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.