play-sharp-fill
അരിയിൽ തളിച്ചത് കൊടും വിഷം: ഏറ്റുമാനൂരിലെ കൊച്ചുപുരയ്ക്കൽ ട്രെഡേഴ്‌സിന്റെ ലൈസൻസ് റദ്ദാകും; അഞ്ചു ഗോഡൗണുകളും സ്ഥാപനവും അടച്ചു പൂട്ടും

അരിയിൽ തളിച്ചത് കൊടും വിഷം: ഏറ്റുമാനൂരിലെ കൊച്ചുപുരയ്ക്കൽ ട്രെഡേഴ്‌സിന്റെ ലൈസൻസ് റദ്ദാകും; അഞ്ചു ഗോഡൗണുകളും സ്ഥാപനവും അടച്ചു പൂട്ടും

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: അരിയിൽ കൊടും വിഷം കലർത്തി വിൽക്കുന്ന ഏറ്റുമാനൂരിലെ സ്ഥാപനം അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സ് എന്ന അരിക്കടയാണ് അടച്ചു പൂട്ടാൻ ഭക്ഷ്യസുരക്ഷാ വിഭാഗവും, ഏറ്റുമാനൂർ നഗരസഭയും നോട്ടീസ് നൽകിയത്. അതിരമ്പുഴ റോഡിൽ പ്രവർത്തിക്കുന്ന ഇവരുടെ അഞ്ചു ഗോഡൗണുകളും അടച്ചു പൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്.


81 ചാക്കുകളിലായി 1660 കിലോ അരിയിലാണ് ഇവർ കൊടും വിഷമായ അലുമിനിയം ഫോസ്‌ഫേഡ് കലർത്തിയത്. അരിച്ചാക്ക് ഇറക്കിയ ചുമട്ട് തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് അരിയിൽ മായം കണ്ടെത്തിയത. സ്ഥാപനത്തിന്റെ അതിരമ്പുഴയിലുള്ള ഗോഡൗണിൽ നിന്നും എത്തിച്ച അരിചാക്കുകൾക്കിടയിലാണ് കീടനാശിനിയായ സെൽഫോസ് വിതറിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴാണ് തങ്ങൾക്ക് ശ്വാസതടസവും ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെട്ടതെന്ന് തൊഴിലാളികൾ പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെൽഫോസ് പൊട്ടിച്ച് വിതറിയ നിലയിൽ കണ്ടെത്തിയത്. പൊടി രൂപത്തിലുള്ള കീടനാശിനി ശരീരത്ത് പറ്റിയതാണ് ചൊറിച്ചിലിന് കാരണമായത്. കീടനാശിനിയുടെ കവറുകളും തൊഴിലാളികൾ അരിചാക്കുകൾക്കിടയിൽ നിന്ന് ശേഖരിച്ചു. ചുവന്ന മാർക്കോട് കൂടി മുന്നറിയിപ്പ് നൽകിയിരിക്കുന്ന അമോണിയം സൾഫേറ്റ് പ്രധാന ഘടകമായ ഈ കീടനാശിനി ഒരു കാരണവശാലും ആഹാരസാധനങ്ങൾക്കിടയിൽ സൂക്ഷിക്കാൻ പാടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികൾ അരിയിറക്കുന്നത് ഉപേക്ഷിച്ച് പോകുകയായിരുന്നു.

എന്നാൽ, കടകളിൽ വിതരണം ചെയ്യാൻ എത്തിച്ചിരുന്ന അരി കേട് കൂടാതെ ഇരിക്കാനാണ് കൊടും വിഷമായ അലുമിനിയം ഫേസ്‌ഫേഡ് ചേർത്തതെന്നാണ് ലഭിക്കുന്ന വിവരം. അരിയും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണുകളിൽ കൃത്യമായ അളവിൽ മുൻകൂർ അനുമതിയോടെയാണ് അലുമിനിയം ഫോസ്‌ഫേഡ് പ്രയോഗിക്കുന്നത്. ഇത് കീടങ്ങളെയും എലികളെയും അടക്കമുള്ളവയെ അകറ്റി നിർത്തുന്നതിനു വേണ്ടിയാണ്.

ഇത്തരത്തിൽ അലുമിനിയം ഫോസഫേഡ് പ്രയോഗിച്ചാൽ കൃത്യമായ ഇടവേളയ്ക്കു ശേഷം ആ ഗോഡൗൺ വൃത്തിയാക്കണം. ഇതിനു ശേഷം മാത്രമേ അരിയാണെങ്കിലും മറ്റു സധനങ്ങൾ ആണെങ്കിലും ഗോഡൗണിൽ സൂക്ഷിക്കാവു എന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടം ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്.

ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ ലൈസസൻസ് സസ്‌പെന്റ് ചെയ്യാതിരിക്കാൻ കാരണം എന്തെങ്കിലുമുണ്ടെങകിൽ വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും നോട്ടീസ് നൽകിയിരിക്കുന്നത്.