play-sharp-fill
റവന്യൂ ജീവനക്കാർ ചൊവ്വാഴ്ച കരിദിനമായി ആചരിക്കും

റവന്യൂ ജീവനക്കാർ ചൊവ്വാഴ്ച കരിദിനമായി ആചരിക്കും

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പ് ജീവനക്കാർ ചൊവ്വാഴ്ച  കരിദിനമായി ആചരിക്കും.

പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്‌കെയിൽ നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സ്ഥാനക്കയറ്റം നിഷേധിക്കുന്നതിനെതിരെയും ഡെപ്യൂട്ടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തഹസീൽദാർമാരുടെ രണ്ടാമത്തെ ഇൻക്രിമെന്റ് നിഷേധിക്കുന്നതിനെതിരെയും തുടർച്ചാനുമതി നൽകാതെ സ്‌പെഷ്യൽ ഓഫീസ് ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെയുമാണ് കരിദിനം .

ജീവനക്കാർ ബാഡ്ജ് ധരിച്ചാവും ജോലിക്ക് ഹാജരാവുക. കോട്ടയം കളക്ട്രേറ്റിലും 5 താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും പ്രകടനവും പ്രതിഷേധയോഗവും നടത്തുമെന്ന് ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യുവും സെക്രട്ടറി ബോബിൻ വി .പി യും പറഞ്ഞു.