
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എൻഎസ്എസിന് അനുകൂലമായി നൽകിയ വിധി സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടു.
നിയമസഭയിൽ ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം സംബന്ധിച്ച പ്രത്യേക പ്രസ്താവന നടത്തിയത്. ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
സർക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ എൻഎസ്എസ് കേസിൽ സുപ്രീം കോടതി നൽകിയ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


