റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുക ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ മുഖ്യാഥിതിയായി ഇന്ത്യയിലെത്തും. ബ്രസീൽ നടക്കുന്ന 11-ാമത് ബ്രിക്‌സ് ഉകോടിയിൽ പങ്കെടുക്കാനെത്തിയ മോദി പ്രസിഡന്റ് ബോൾസൊനാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തെ 2020 ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണിച്ചത്.
നരേന്ദരേ മോദിയും ബ്രസീൽ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ രണ്ടു രാജ്യങ്ങളും തമ്മിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ധാരണയായിട്ടുണ്ട്. വ്യാപാര കാർഷിക മേഖലകളിലെ നിക്ഷേപം ഉൾപ്പെടെയുള്ള വിഷയവും ചർച്ചയായി. അത്യാധുനിക കാർഷിക ഉപകരണങ്ങൾ, കന്നുകാലി പരിപാലനം, കൊയ്ത്ത്നടീൽ സാങ്കേതികത, ബയോഇന്ധനം എന്നിവയിൽ ബ്രസീലിെന്റ സഹകരണം ഉറപ്പുവരുത്തിയതായി മോദി പ്രസ്താവനയിൽ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :