play-sharp-fill
വിസ്മയ കാഴ്ചളുമായി റിപ്പബ്ലിക് ദിന പരേഡ്

വിസ്മയ കാഴ്ചളുമായി റിപ്പബ്ലിക് ദിന പരേഡ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിസ്മയകാഴ്ചകളുമായി രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി 70ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ പ്രൗഢഗംഭീര തുടക്കം. വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും സേനാ വിഭാഗങ്ങളുടെ കരുത്തും വിളിച്ചോതുന്ന പരേഡും കാഴ്ച്ചക്കാരുടെ മനംകുളിർപ്പിക്കുന്നതാണ്.

ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ഉള്ളപ്പോൾ എല്ലാവരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാവിലെ ഒൻപതിന് ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും അടക്കമുള്ളവർ പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് മുഖ്യാതിഥി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ സുപ്രധാന ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. അമേരിക്കയിൽ നിന്നും അടുത്തിടെ വാങ്ങിയ എം777 എടു ഹൊവിസ്റ്റർ പീരങ്കിയടക്കം ഇതിലൂണ്ടായിരുന്നു.

വിജയ് ചൗക്കിൽ നിന്നും രാവിലെ 9.50ന് തുടങ്ങുന്ന റിപ്പബ്ലിക്ക് ദിന പരേഡ് രാജ്പഥ്, തിലക് മാർഗ, ബഹാദുർ ഷാ സഫർ മാർഗ് വഴി ചെങ്കോട്ടയിലേക്ക് നീങ്ങി. 90 മിനിട്ട് നീണ്ടു നിന്ന പരേഡിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യമാണ് അണിനിരന്നത്.

രാജ്യത്തിന്റെ സൈനീക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദർശനം, വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച്, കലാരൂപങ്ങൾ എന്നിവ പരേഡിന് ആവേശം പകരും. ഭീകരാക്രമണഭീഷണി നിലനിൽക്കുന്നതിനാൽ ഏകദേശം 25,000 സൈനീകരുടെ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.