video
play-sharp-fill

Saturday, May 24, 2025
HomeMainവാര്‍ത്തകള്‍ എന്ന് പറയുന്നത് മുതലാളിയെ വെളുപ്പിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നല്ല..അത് ചെയ്യുന്നതിലും നല്ലത് ഈ പണി...

വാര്‍ത്തകള്‍ എന്ന് പറയുന്നത് മുതലാളിയെ വെളുപ്പിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നല്ല..അത് ചെയ്യുന്നതിലും നല്ലത് ഈ പണി തന്നെ ഉപേക്ഷിച്ചു പോകുന്നതാണ്..അതുകൊണ്ട് ഇറങ്ങി… ; സുരേഷ് ഗോപിയുടെ വിഷയത്തിന് ശേഷം റിപ്പോര്‍ട്ടര്‍ അധികാരികള്‍ എന്നോട് പെരുമാറിയ രീതി വിവരിക്കാൻ ആവില്ല ; റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് രാജി വച്ച റിപ്പോര്‍ട്ടര്‍ സൂര്യ സുജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

Spread the love

കൊച്ചി: തനിക്കുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ക്ക് നന്ദി പറഞ്ഞ് മാധ്യമപ്രവര്‍ത്തക ചാനലില്‍ നിന്ന് പടിയിറങ്ങി. റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ സൂര്യ സുജിയാണ് ചാനലില്‍ നിന്ന് രാജി വച്ചത്. തന്റെ ഏഴുമാസത്തെ ചാനല്‍ അനുഭവങ്ങള്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവച്ച്‌ കൊണ്ടാണ് സൂര്യ സുജി വിവരം അറിയിച്ചത്. കണ്ണൂര്‍ സ്വദേശിയായ സൂര്യ സുജി മുൻപ് കൈരളി ചാനലിലായിരുന്നു.

ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തൃശൂര്‍ ഗിരിജ തിയേറ്ററില്‍ എത്തിയ സുരേഷ് ഗോപിയോട് സൂര്യ സുജി ചോദ്യം ചോദിച്ചപ്പോള്‍, അദ്ദേഹം രോഷാകുലനായത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആളാവാൻ വരരുത് എന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് പറയുകയും തുടര്‍ന്ന് സംസാരിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകയോട് മാറിനില്‍ക്കാൻ പറയണമെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നു. ഉടൻ തന്നെ സൂര്യ അവിടെ നിന്ന് മാറുകയും ചെയ്തിരുന്നു. താൻ ആളായതല്ല, ആര്‍ജ്ജവത്തോടെ ചോദ്യം ചോദിച്ചതാണെന്നാണ് സുര്യ അന്ന് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

ഈ സംഭവത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് തനിക്കുണ്ടായ അനുഭവവും സൂര്യ സുജി തന്റെ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യ സുജിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

റിപ്പോര്‍ട്ടര്‍ എന്ന സ്ഥാപനത്തില്‍ നിന്നും resign ചെയ്തു… മരം മുറി ചാനലിലെ ഏഴുമാസത്തെ അനുഭവങ്ങള്‍. വാര്‍ത്തകളെ വില്‍ക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് ഇറങ്ങി. വാര്‍ത്തകള്‍ എന്ന് പറയുന്നത് മുതലാളിയെ വെളുപ്പിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നല്ല..അത് ചെയ്യുന്നതിലും നല്ലത് ഈ പണി തന്നെ ഉപേക്ഷിച്ചു പോകുന്നതാണ്..

അതുകൊണ്ട് ഇറങ്ങി… ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ഒരു പറ്റം കോമാളികള്‍ നയിക്കുന്ന ചാനലാണ് റിപ്പോര്‍ട്ടര്‍…നിസ്സഹായരായ മനുഷ്യരാണ് അവിടെ ജോലി ചെയ്യുന്നത്…. ഒരു കൂട്ടരാജി ഉടൻ തന്നെ ഉണ്ടാവും എന്നത് ഉറപ്പ്…. സുരേഷ് ഗോപിയുടെ വിഷയത്തിന് ശേഷം റിപ്പോര്‍ട്ടര്‍ അധികാരികള്‍ എന്നോട് പെരുമാറിയ രീതി വിവരിക്കാൻ ആവില്ല…

ഇടതുപക്ഷ അനുഭാവിയെ, സംഘപരിവാറിനെതിരെ ശബ്ദമുയര്‍ത്തുന്ന ഒരാളെ അവര്‍ക്ക് ഉള്‍ക്കൊള്ളാൻ കഴിയില്ല….അവര്‍ പുറത്താക്കും മുൻപേ പുറത്തു പോകണം എന്നത് എന്റെ തീരുമാനം… മുതലാളിമാര്‍ക്ക് വേണ്ടത് വായടക്കി അവരെ വെളുപ്പിക്കാൻ വേണ്ടി മാത്രം വാര്‍ത്ത ചെയ്യുന്ന തൊഴിലാളികളെയാണ് …സംഘപരിവാര്‍ രാഷ്ട്രീയമല്ലാത്തത് എന്തും അവര്‍ക്ക് വെറുപ്പാണ്..പല വിഗ്രഹങ്ങളും ഉടഞ്ഞു പോയി ….അത് നല്ലതിന്….

രാത്രി 7 മണി മീറ്റിംഗിന് മരം മുറി മുതലാളി കയറി ഇരുന്ന് അനുഭവ സമ്ബത്തുള്ള റിപ്പോര്‍ട്ടര്‍മാരെ തെറി വിളിക്കും….അടുത്തദിവസം ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയില്‍ റിപ്പോര്‍ട്ടര്‍മാര്‍ എല്ലാവരും മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും…. 24 എന്ന ചാനലിന്റെ മൈക്ക് പിടിച്ചു എന്നതിന്റെ പേരില്‍ മാത്രം കൊല്ലത്തുണ്ടായ ഡ്രൈവറെ രാജിവെപ്പിച്ച പാരമ്ബര്യമുണ്ട് ഈ സ്ഥാപനത്തിന്…പട്ടിയെപ്പോലെ പണിയെടുപ്പിച്ച്‌ പണിയെടുക്കുന്നില്ല എന്ന് പറഞ്ഞു നാലു റിപ്പോര്‍ട്ടര്‍മാരെ പറഞ്ഞു വിട്ടതിന്റെ പാരമ്ബര്യവും ഉണ്ട് ..അങ്ങനെ ഒരുപാടുണ്ട് .മാധ്യമപ്രവര്‍ത്തകരെ വിലയ്ക്കെടുത്ത് നടത്തുന്ന ഒരു സ്ഥാപനം….ഇപ്പോഴെങ്കിലും ഇവിടെ നിന്ന് ഇറങ്ങാൻ പറ്റിയതില്‍ സന്തോഷം …

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments