എനിക്ക് രേണുവിനെ പേഴ്സണലായി അറിയാം; വിധവ ലേബല്‍ ഒന്നും അവർക്ക് കൊടുക്കണ്ട ആവശ്യമില്ല; – സൂര്യ

Spread the love

നടനും മിമിക്രി കലാകാരനുമായ കൊല്ലം  സുധിയുടെ മരണശേഷം ഭാര്യ രേണു മോഡലിങ്ങിലും ഫോട്ടോഷൂട്ടുകളിലുമെല്ലാം സജീവമായി തുടരുകയാണ്. വളരെ പെട്ടെന്നാണ് രേണു സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ  പിന്നാലെയുണ്ടെങ്കില്ലും വൈറല്‍ താരമാണ് രേണു എന്നതില്‍ ഒരു സംശയവുമില്ല.

രേണുവിനെക്കുറിച്ച്‌ മേക്കപ്പ് ആർടിസ്റ്റും മിമിക്രി കലാകാരിയുമായ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഓണ്‍ലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

സൂര്യയുടെ വാക്കുകള്‍;
“എന്റെ മിമിക്രി ജീവിതത്തിന്റെ തുടക്കത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് സുധി ചേട്ടൻ. അങ്ങനൊരു ബന്ധമാണ് സുധിച്ചേട്ടനും ഞങ്ങളുമായി ഉള്ളത്. സുധിച്ചേട്ടന്റെ ജീവിതത്തിലെ ഓരോ ഏറ്റക്കുറച്ചിലുകളും കണ്ടൊരാളാണ് ഞാൻ. സുധി ചേട്ടന്റെ വളർച്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് രേണു ചേച്ചി. എനിക്ക് രേണുവിനെ പേഴ്സണലായി അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങള്‍ ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ടാക്ടില്ല എന്നേ ഉള്ളൂ. രേണു ചേച്ചി ഈ ഒരു പ്ലാറ്റ്ഫോമിലേക്ക്, കലാരംഗത്തേക്ക് വന്നതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം എനിക്ക് അവരെ പണ്ട് മുതല്‍ അറിയാം. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് രേണുച്ചേച്ചി. അങ്ങനൊരാള്‍ക്ക് നല്ലൊരു പ്ലാറ്റ്ഫോമും നല്ല രീതിയില്‍ മുന്നോട്ട് ജീവിക്കാനും ഒരു സ്പേസ് കിട്ടിയെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

പിന്നെ അവർ അല്ല ആദ്യത്തെ വിധവ. പലരും അവരെ പറയുന്നതും ടാഗ് ചെയ്യുന്നതും അവർ ഒരു വിധവയായതുകൊണ്ടല്ലേ എന്നാണ്. അങ്ങനൊരു ടാഗ് ലൈൻ കൊടുക്കേണ്ട ആവശ്യമില്ല. അവർ ജീവിക്കാനാണ് സ്ട്രഗിള്‍ ചെയ്യുന്നത്. അതിനിടയില്‍ അവർ ജീവിതം ആസ്വദിക്കുന്നു”:- സൂര്യ പറഞ്ഞു.