ഭൂമി കയ്യേറി വ്യാജമായി നിർമ്മിച്ച നാല് പട്ടയങ്ങൾ റദ്ദാക്കി ; നടപടിയെടുത്തത് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ്
സ്വന്തം ലേഖിക
ഇടുക്കി : ദേവികുളം സബ്കളക്ടറായിരുന്ന രേണു രാജ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായി മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി വ്യാജമായി നിർമിച്ച നാല് പട്ടയങ്ങൾ റദ്ദാക്കി. ദേവികുളം അഡീഷണൽ തഹസീൽദാറായിരുന്ന രവീന്ദ്രൻ 1999-ൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നടപടി.
ഇക്കാനഗറിലെ സർവ്വെ നമ്പർ 912 ൽ ഉൾപ്പെട്ട നാല് പട്ടയങ്ങളാണ് സെപ്റ്റംബർ 24-ന് റദ്ദാക്കിയത്. നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കർ സ്ഥലം ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദേശവും രേണുരാജ് നൽകിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയിൽ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാൽ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരിൽ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉൾപ്പെടുന്ന വസ്തുക്കളും സർക്കാർ അധീനതയിൽ ഏറ്റെടുക്കുന്നതിന് തഹസിൽദാറെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു.
Third Eye News Live
0
Tags :