play-sharp-fill
പ്രായത്തെപോലും മാനിക്കാതെ ഡോക്ടർ രജിത് കുമാറിനെ കൈയ്യേറ്റം ചെയ്തു ; ടിക്ടോക്  താരം ഫുക്രുവിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി സംവിധായകൻ

പ്രായത്തെപോലും മാനിക്കാതെ ഡോക്ടർ രജിത് കുമാറിനെ കൈയ്യേറ്റം ചെയ്തു ; ടിക്ടോക് താരം ഫുക്രുവിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി സംവിധായകൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായ രജിത് കുമാറിനെ മറ്റൊരു മത്സരാർത്ഥിയായ ഫുക്രു കുത്തിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംവിധായകൻ ആലപ്പി അഷറഫ് ഫുക്രുവിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.


ടിക്ടോക് താരമായ ഫുക്രു, രജിത് കുമാറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ കണ്ടതിനു പിന്നാലെയാണ് ആലപ്പി അഷ്‌റഫ് പരാതിയുമായി രംഗത്തുവന്നത്. മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ പൂർണരൂപം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതുവരെയും പൂർണമായ എപ്പിസോഡ് പുറത്തു വരാത്ത സാഹചര്യത്തിൽ ഈ പരാതിയുടെ പ്രസക്തി എത്രത്തോളമുണ്ടെന്ന് നോക്കി കാണേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധാരാളം ടാസ്‌ക്കുകളും വിവിധയിനം മത്സരങ്ങളും ഉള്ള ബിഗ് ബോസ് പോലുള്ള ഒരു പരിപാടിയിൽ ഇത്തരത്തിലുള്ള കൈയേറ്റ ശ്രമങ്ങളും അസഭ്യ വർഷങ്ങൾ സർവ്വസാധാരണമാണ്. അതുകൊണ്ടുതന്നെ എപ്പിസോഡിന്റ പൂർണ്ണ ഭാഗം കണ്ടതിനു ശേഷം ഉചിതമായ നടപടി ക്രമങ്ങൾ എടുക്കാൻ മനുഷ്യാവകാശകമ്മീഷന് സാധിക്കുകയുള്ളൂവെന്നും സൂചനയുണ്ട്. വിവിധ എപ്പിസോഡുകളിലായി സമാനമായ ധാരാളം സംഭവങ്ങൾ ബിഗ് ബോസിൽ അരങ്ങേറിയട്ടുള്ളതാണ്. എന്നാൽ അല്പം ഗൗരവമുള്ള വിഷയത്തെപ്പറ്റി ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണം ലഭിക്കുന്നത്.

ആലപ്പി അഷറഫ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവഹിച്ച പരാതിയുടെ ഏതാനും ഭാഗങ്ങൾ ഇങ്ങനെ :
CHAIRMAN
Kerala State Human Rights Commission,
PMG Jn. Turbo Plus Tower,
Vikas Bhavan P.O,
TRIVANDRUM -33
Sub:
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന BIG BOSS 2 എന്ന പരിപാടിയിൽ
Dr.RAJITH KUMAR എന്ന വ്യക്തിക്ക് നേരേ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ Human Rights Foundations State committee Member , AlleppeyAshraf
നല്കുന്ന പരാതി.
Sir,
Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളൻ ,വൃത്തികെട്ടവൻ, മൈ.., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു.

Yours faithfully
Alleppey Ashraf
4B/2 B3 Pentaqueen Apt
Padivattom,
Cochin . 682024

Ernakulam
13/02/2020