രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: ജഡ്ജിക്കെതിരേ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കുനേരേ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പന്തിരിക്കര ചങ്ങരോത്ത് ആശാരികണ്ടി മുഹമ്മദ് ഹാദി (26) ആണ് അറസ്റ്റിലായത്.

പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അരുണ്‍ ദാസ്, എസ്.ഐ. കെ. ഖദീജ, പേരാമ്പ്ര ഡിവൈ.എസ്.പി.യുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പേരാമ്പ്രയില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് യുവാവിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയെ വധിക്കണം എന്നുള്ള കുറിപ്പാണ് മുഹമ്മദ് ഹാദി ഫെയ്സ്ബുക്കിലിട്ടതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ചെയ്താണ് അന്വേഷണം നടത്തിയത്. ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥയായ എസ്.ഐ. കെ. ഖദീജ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.