അമ്മ രണ്ടാമത് വിവാഹം കഴിക്കുകയാണെങ്കിൽ ഞാൻ വീട്ടിൽ നിൽക്കില്ലെന്ന് പറഞ്ഞു ; പക്ഷെ അമ്മ ആ ജീവിതത്തിൽ സന്തോഷവതിയായിരുന്നു : അച്ഛന്റെ മരണശേഷമുള്ള കാര്യങ്ങളെകുറിച്ച് തുറന്നുപറച്ചിലുകളുമായി രഞ്ജിനി ഹരിദാസ്

സ്വന്തം ലേഖകൻ

കൊച്ചി : വേറൊരാൾ കുടുംബത്തിൽ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത്, അത് ഒട്ടും വിചാരിക്കാത്ത കാര്യമായിരുന്നു. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കിൽ എന്നെ ഹോസ്റ്റലിൽ കൊണ്ടുവിടൂ, ഈ വീട്ടിൽ നിൽക്കില്ലെന്ന് വരെ പറഞ്ഞിരുന്നുവെന്ന് രഞ്ജിനി ഹരിദാസ്. അച്ഛൻ മരിച്ചിട്ടും അമ്മ രണ്ടാമതും വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുകയായിരുന്നു രഞ്ജിനി.

അമ്മ സുജാതയ്‌ക്കൊപ്പമാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. 20ാംമത്തെ വയസിലാണ് അമ്മ വിവാഹിതയാവുന്നത്. പക്ഷേ അമ്മയുടെ മുപ്പതാമത്തെ വയസിൽ തന്നെ അച്ഛൻ മരിക്കുകയായിരുന്നു.

രണ്ടാം വിവാഹത്തെ കുറിച്ച് അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല എന്നത് അമ്മ തന്നെ പറയും എന്നാണ് രഞ്ജിനി പറയുന്നത്. തനിക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് താൻ പ്രാധാന്യം കൊടുത്തത്. വേറൊരാൾ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാൻ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ തന്റെ അമ്മയുടെയും അച്ഛന്റെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ജീവിതരീതി അതായത് കൊണ്ടാവും തോന്നാത്തതെന്നാണ് സുജാത പറയുന്നത്. അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ച് അമ്മൂമ്മ തന്നോട് സംസാരിച്ച കാര്യങ്ങളും രഞ്ജിനി പറയുന്നുണ്ട്. ‘ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാൻ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാൻ പാടില്ല. കാരണം എനിക്കത് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നാണ് ഞാൻ പറഞ്ഞത്.

എന്നാൽ പ്ലസ് ടുവിലൊക്കെ എത്തി കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നപ്പോൾ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാൻ ഞാൻ അമ്മയോട് പറഞ്ഞിരുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി.

ലൈംഗികമായും മറ്റും തനിക്ക് അറിവു വന്നത് അപ്പോഴായിരുന്നു. പക്ഷേ അമ്മ ഈ ജീവിതത്തിൽ സന്തോഷവതിയായിരുന്നു എന്നും രഞ്ജിനി വ്യക്തമാക്കി.തന്റെ കാര്യത്തിൽ വിവാഹത്തിനായി തനിക്ക് ഇതുവരെ പക്വത വന്നിട്ടില്ല. വ്യക്തിപരമായി നമ്മൾ ആരാണെന്ന് അറിഞ്ഞിട്ട് വേണം വിവാഹത്തിന് തയ്യാറെടുക്കാൻ ന്നെും രഞ്ജിനി കൂട്ടിച്ചേർത്തു.