രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ; ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി വിദർഭയ്ക്കെതിരെ കേരളം പൊരുതുന്നു

Spread the love

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു.

മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന കേരളം വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ്. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ 160 റണ്‍സ് പിറകിലാണ് കേരളം.

ക്യാപ്റ്റൻ സച്ചിൻ ബേബി (82), ജലജ് സക്സേന (11) എന്നിവരാണ് ക്രീസിൽ, ആദിത്യ സർവാതെ (79), സൽമാൻ നിസാർ (21), മുഹമ്മദ് അസറുദ്ദീൻ (34) എന്നിവരാണ് ഇന്ന് പുറത്തായ ബാറ്റർമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദർഭയ്ക്കായി ദർശൻ നല്കണ്ഡേ മൂന്ന് വിക്കറ്റ് വീഴ്ത്തി.