വീണ്ടും ലോക്‌സഭയിൽ കൈയാങ്കളി : രമ്യ ഹരിദാസിന് നേരെ ബി.ജെ.പി എംപിമാരുടെ കൈയ്യേറ്റം ; സ്പീക്കറുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക്‌സഭയിൽ വീണ്ടും കൈയ്യാങ്കളി. രമ്യ ഹരിദാസും ബിജെപി എംപിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് രമ്യ ഹരിദാസിന് നേരെ കയ്യേറ്റവുമുണ്ടായി. തുടർച്ചയായ ബി.ജെ.പി എംപിമാരുടെ ആക്രമത്തെ തുടർന്ന് സ്പീക്കറുടെ മുന്നിൽ വച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു.
സംഭവത്തെ തുടർന്ന് സ്പീക്കർ സഭ നിർത്തിവെച്ചു. കഴിഞ്ഞ ദിവസവും സഭയിൽ സമാന സംഭവം ഉണ്ടായിരുന്നു. ഡൽഹി കലാപത്തെ കുറിച്ച് ഉടനടി ചർച്ച നടക്കണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് ലോക്‌സഭയിൽ പ്രതിഷേധമുണ്ടായത്. തുടർന്നാണ് വനിതാ എം.പിമാരുമായി കൈയാങ്കളി ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഭയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹോളി കഴിഞ്ഞ് ചേരുന്ന ലോക്‌സഭയിൽ ഡൽഹി കലാപത്തെ കുറിച്ച് ചർച്ച നടത്താമെന്നും സ്പീക്കർ അറിയിച്ചു. ബിജെപി എംപി ജസ്‌കൗർ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തിലാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. രമ്യ ഹരിദാസ് സ്പീക്കർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.