ഇനി സ്വന്തമായി വാഹനം ഇല്ലെങ്കിലും കൊവിഡിനെ പേടിക്കണ്ട:  യാത്രകൾക്ക് സർക്കാർ അംഗീകാരത്തോടെ ലാ ക്യാബ്സ് കോട്ടയത്തും

ഇനി സ്വന്തമായി വാഹനം ഇല്ലെങ്കിലും കൊവിഡിനെ പേടിക്കണ്ട: യാത്രകൾക്ക് സർക്കാർ അംഗീകാരത്തോടെ ലാ ക്യാബ്സ് കോട്ടയത്തും

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് കാലത്ത് ഏറ്റവുമധികം വിഷമിപ്പിക്കുന്നത് യാത്രകൾ തന്നെയാണ്. സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് കൊവിഡ് കാല യാത്രകൾ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പൊതുഗതാഗത മാർഗങ്ങളിൽ കൊവിഡ് പടരുമെന്ന ഭീതി തന്നെയായിരുന്നു ആളുകളെ ഭയപ്പെടുത്തിയിരുന്നത്. ഈ ആശങ്കയ്ക്ക് ഒരു പരിഹാരമായാണ് കോട്ടയത്ത് ലാ ക്യാബ്സ് എത്തുന്നത്.

യാത്രകൾ ഇഷ്ടമില്ലാത്തവർ ഏതു സമൂഹത്തിലും കുറവായിരിക്കും. സ്വന്തമായി വാഹനം ഇല്ലെന്നു കരുതി ആരും യാത്രകൾ പോകാതിരിക്കേണ്ട കാര്യം ഇന്നില്ല. ടാക്സി പിടിച്ചോ ബസ്സിലോ ഒക്കെ യാത്രകൾ പോകാവുന്നതാണ്. പക്ഷേ സ്വന്തമായി വാഹനമോടിച്ച്‌ യാത്രകൾ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരനുഗ്രഹമാണ് മാറിയിരിക്കുകയാണ് റെൻ്റ് എ കാർ സംവിധാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതായത് കാറുകൾ വാടകയ്ക്ക് എടുത്ത് സ്വന്തമായി ഓടിക്കാം. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഉയർന്നു വന്നതോടെ നിരവധി വ്യാജ ‘റെൻ്റ് എ കാർ ഏജൻസികളും സജീവമായി.

കറുപ്പ് പശ്ചാത്തലത്തിൽ മഞ്ഞ നിറത്തോടു കൂടിയ നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങൾ നിങ്ങളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. സർക്കാർ അംഗീകൃതമായ വാടക കാറുകൾ ആണത്. ഇത്തരത്തിൽ യാത്രികർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ലാ ക്യാബ്‌സ് കാര്‍ റെന്റല്‍സ്.

സർക്കാർ അംഗീകൃത ഏജൻസിയായതിനാൽ നിയമവിരുദ്ധമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഇതുമൂലം ഒഴിവാക്കാം. ലാ ക്യാബ്സിന്റെ വാഹനങ്ങളിൽ ഇന്ത്യയിലെവിടെ വേണമെങ്കിലും കറങ്ങാം. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ വാഹനം വാടകയ്‌ക്കെടുക്കാം. ജില്ലയിലും ഈ സാഹന സൗകര്യം ലഭ്യമാണ്. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ വാഹനം ഓടിക്കാനുള്ള സംവിധാനം ആണ് ഇത് വഴി ഒരുക്കിയിരിക്കുന്നത്.