പല്ല് വേദനയോട് ഗുഡ്‌ബൈ പറയാൻ ;ഇനി ഉപ്പും കുരുമുളകും.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പല്ല് വേദന വന്നാല്‍ പിന്നെ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ല. പല്ലുവേദന മാറ്റാന്‍ മരുന്നുകളും വേദനസംഹാരികളും മാറി മാറി കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

 

എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും ഇല്ലാതാക്കാന്‍,ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തിലാക്കി അത് പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച്‌ ദിവസം ചെയ്താല്‍ പല്ലുവേദന പമ്ബകടക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഗ്രാമ്ബൂ പല്ലിനടിയില്‍ കടിച്ചു പിടിയ്ക്കുന്നത് പല്ല് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്ബൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെയ്ക്കുക.

 

ഉപ്പുവെള്ളം നമ്മുടെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും പ്രതിരോധിയ്ക്കുന്നു. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് പല്ലുവേദനയെ ഇല്ലാതാക്കും.

 

പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതും പല്ലുവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്ന പ്രതിവിധിയാണ്.