play-sharp-fill
റിലയൻസ് ലൈഫ് സയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും

റിലയൻസ് ലൈഫ് സയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും

സ്വന്തം ലേഖകൻ

മുംബൈ: കോവിഡ് വാക്‌സിൻ നിർമാണം റിലയൻസ് ലൈഫ് സയൻസ് ഉടൻ തന്നെ തുടങ്ങിയേക്കും. ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതി തേടുക. അതേസമയം, കുട്ടികൾക്കുള്ള വാക്‌സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലും സ്‌കൂളുകൾ തുറക്കുന്നകാര്യം പരിഗണിക്കുന്നതിനാൽ അധ്യാപകർക്ക് മുൻഗണന നൽകി രണ്ടുകോടിയിലേറെ ഡോസുകൾ ഉടനെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, റഷ്യയുടെ സ്പുട്‌നിക് എന്നിവക്കും മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡില എന്നിവയുടെ വാക്‌സിനുമാണ് രാജ്യത്ത് അനുമതിയുള്ളത്.