
പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ വർധിപ്പിച്ച് റിലയൻസ് ജിയോയും; ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ
മുംബൈ: പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ വർധിപ്പിച്ച് റിലയൻസ് ജിയോയും. വോഡഫോൺ ഐഡിയയ്ക്കും, ഭാരതി എയർടെലിനും പിന്നാലെയാണ് ഇപ്പോൾ ജിയോയും നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീപെയ്ഡ് താരിഫ് 20 വരെ വർധിപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. നിലവിലെ 75 രൂപ പ്ലാനിന് ഡിസംബർ ഒന്ന് മുതൽ 91 രൂപയാകും.
129 രൂപ പ്ലാനിന് 155 രൂപ, 399 രൂപ പ്ലാനിന് 479 രൂപ, 1,299 രൂപ പ്ലാനിന് 1,559 രൂപ, 2,399 രൂപ പ്ലാനിന്2,879 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.
ഡാറ്റ ടോപ്പ്-അപ്പുകൾക്ക് ഇപ്പോൾ 6 ജിബിക്ക് 61 രൂപയും (നേരത്തെ 51 രൂപ), 12 ജിബിക്ക് 121 രൂപ ( നേരത്തെ 101 രൂപ), 50 ജിബിക്ക് 301 രൂപ (നേരത്തെ 251 രൂപ) ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് മറ്റു രണ്ടു ടെലികോം കമ്പനികളും നിരക്കുകൾ വർധിപ്പിച്ചിരുന്നു.