
കോട്ടയം: കേരളത്തില്‍ നിലവില്‍ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങള്‍ ശരിയല്ല, പരസ്പരം യുദ്ധം ചെയ്യുകയാണ് ചെയ്യുന്നതെന്ന് റെജി ലൂക്കോസ്. ബിജെപി പ്രവേശനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയ്‌ക്കൊപ്പം ഒരു മാറ്റം താനും പ്രതീക്ഷിച്ചിരുന്നു അതിന് തന്റെ മുന്നിലുണ്ടായിരുന്ന ഒരുവഴി ആയിരുന്നു ബി ജെ പിയെന്ന് റെജി ലൂക്കോസ് പറഞ്ഞു.
ദേശീയതലത്തിലും അന്തർദേശീയതലത്തിലും ബിജെപി നേടിയ നേട്ടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന വാർത്തകള്‍ സൃഷ്ടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രാഷ്രീയ സാഹചര്യത്തിന് മാറ്റം വരേണ്ടതുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റം വേണം അതിനോടൊപ്പം യാത്ര ചെയ്യണം ഇല്ലെങ്കില്‍ നമ്മള്‍ പിന്നോട്ട് പോകും എന്നത് ഒരു വസ്തുതയാണ് റെജി ലൂക്കോസ് പറഞ്ഞു.
കുറെ നാളുകളായി മനസ്സില്‍ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നു. വർഗീയത പാട്ടാണ് പറ്റാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി പച്ച വർഗീയത പറയുന്നത്. ഇടതുപക്ഷത്തോടൊപ്പം ഇനി യാത്ര ചെയ്യുന്നതില്‍ ഒരു അർത്ഥവും ഇല്ല ബിജെപിയ്‌ക്കൊപ്പം ചേരുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നുകയായിരുന്നു.
ഇന്നലെ വരെ സഹയാത്രികനായ പ്രസ്ഥാനത്തിനായി ആത്മാർത്ഥത കാണിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടതുപക്ഷം പറയാൻ പാടില്ലാത്ത വർഗീയകള്‍ വിളമ്ബികൊണ്ട് കേരളത്തില്‍ ഭിന്നിപ്പുണ്ടാകുകയും അതിലൂടെ നേട്ടം കൊയ്യാനുമാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് റെജി ലൂക്കോസ് വ്യക്തമാക്കി.



