video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashപ്രായപൂർത്തിയാവാത്ത മക്കൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം : മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ

പ്രായപൂർത്തിയാവാത്ത മക്കൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം : മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നഗ്‌നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ. തനിയ്‌ക്കെതിരായുള്ള പോക്‌സോ കേസ് നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് രഹ്‌നാ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ‘ബോഡി ആൻഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടിൽ യുട്യൂബിലും ഫെയ്‌സ്ബുക്കിലും നഗ്ന ശരീരത്തിൽ പ്രായ പൂർത്തിയാവാത്ത മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടിൽനിന്ന് തുടങ്ങിയാലേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ഇതേത്തുടർന്നാണ് രഹനയ്‌ക്കെതിരേ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടുന്ന പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തി കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കേസെടുത്തത്. ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസെടുത്തിന് പിന്നാലെ തുടർന്ന് വ്യാഴാഴ്ച ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെയിന്റിങ് ബ്രഷ്, ചായം, ലാപ്‌ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അതേസമയം രഹന കോഴിക്കോടാണെന്നാണ് വിവരമെന്നും എറണാകുളത്ത് തിരിച്ചെത്തുമ്പോൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രഹന പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും കുറ്റം ചെയ്തിട്ടില്ലാത്തതിനാൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കില്ലെന്നും അവരുടെ ഭർത്താവും പറഞ്ഞിരുന്നു. എന്നാൽ, രഹന അഭിഭാഷകൻ മുഖേന ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments